കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം ടെറസില്‍ നിന്നു താഴെക്കു വലിച്ചെറിഞ്ഞു

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ 18 വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബഹുനില കെട്ടിടത്തിന്റെ ടെറസില്‍ നിന്നും താഴേക്കു വലിച്ചെറിഞ്ഞു. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി പാര്‍ലെ പോയിന്റ് ഏരിയായിലായിരുന്നു സംഭവം. നാല്, അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത്, ചോരവാര്‍ന്ന് വഴിയില്‍ അബോധാവസ്ഥയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ടെമ്പോ ഡ്രൈവറുടെ മകളാണ് പെണ്‍കുട്ടി. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്നും കോളജിലേക്കുപോയതായിരുന്നു. പെണ്‍കുട്ടിയെ രാത്രി വൈകിയും കാണാതായിട്ട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News