25 C
Kottayam
Wednesday, September 25, 2024

കോളജ് വിദ്യാര്‍ഥിനിക്ക് ലൈംഗിക പീഡനം; അഞ്ചു പേര്‍ കസ്റ്റഡിയില്‍; ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നത് മറ്റ് വിദ്യാര്‍ഥിനികളുടെ ഫോണ്‍ നമ്പറില്‍ ചെറുപ്പക്കാരുടെ വിളി വന്നതോടെ

Must read

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന കോളജ് വിദ്യാര്‍ഥിനിയ്ക്ക് ലൈംഗിക പീഡനം നേരിട്ട സംഭവത്തില്‍ പോലീസ് എട്ട് കേസ് എടുത്തു. ഒമ്പതു പ്രതികളുണ്ട്.

അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തു. രണ്ടാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് പീഡനം നേരിടേണ്ടി വന്നത്. 75 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പത്തനംതിട്ട വനിത പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തു. ആകെ ഒന്‍പതു പ്രതികളാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി 20 വയസുള്ള യുവതി പീഡനം നേരിട്ടു വരികയാണ്.

സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോണിലേക്ക് ചെറുപ്പക്കാരുടെ വിളി എത്തിയതോടെയാണ് പീഡന വിവരം പുറത്തു വന്നത്. ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാക്കള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചവര്‍ പരിചയപ്പെടുകയും പീഡിപ്പിക്കുകയുമായിരുന്നു. സുഹൃത്തുക്കള്‍ വഴി പെണ്‍കുട്ടിയുടെ നമ്പര്‍ ലഭിച്ചവര്‍ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് നമ്പര്‍ കൈമാറുകയുമായിരുന്നു.

ഇവര്‍ പെണ്‍കുട്ടിയോട് സുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ നമ്പര്‍ ചോദിച്ച് വാങ്ങി. ഇങ്ങനെ ലഭിച്ച നമ്പരുകളിലേക്ക് വിളി ചെന്നതോടെയാണ് വിവരം പുറത്തു വരുന്നത്. കോളജ് അധികൃതര്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൈമാറി. ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തിരുവല്ല ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇതു വരെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് വൻ തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന...

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

Popular this week