കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ മധ്യവയസ്‌കന്റെ നഗ്‌നതാപ്രദര്‍ശനം; വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട് പെണ്‍കുട്ടി

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനിക്ക് ബസില്‍ നിന്നു ദുരനുഭവം. അപരിചിതനായ മധ്യവയസ്‌കന്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികചേഷ്ടയോടെ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലെ ബസില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്ത് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുകയും ചെയ്തു.

രണ്ടാംവര്‍ഷ ബിരുദത്തിന് പഠിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക സ്റ്റേറ്റ് ബസിലിരുന്ന ആളിന്റെ ചേഷ്ടകള്‍ യുവതി ഉടന്‍ മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കിടുകയായിരുന്നു.

ഉപയോക്താക്കളില്‍ ചിലര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രണ്ടുതവണ പോസ്റ്റ് നീക്കം ചെയ്തെങ്കിലും പെണ്‍കുട്ടി ഉറച്ചു നിന്നതോടെ ഒട്ടേറെപേര്‍ പിന്തുണയുമായി എത്തി. അപമര്യാദയായി പെരുമാറിയ ആളെ നിയമത്തിനുമുന്നിലെത്തിക്കാന്‍ കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി എഴുതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News