24.2 C
Kottayam
Wednesday, November 20, 2024
test1
test1

നമിതയുടെ മരണം: പ്രതി ആൻസൻ അറസ്റ്റിൽ

Must read

മൂവാറ്റുപുഴ∙ കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു മുന്നിൽ ആൻസൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറി കോളജ് വിദ്യാർഥിനി ആർ.നമിത മരിച്ചത്.

അപകടത്തിൽ പരുക്കേറ്റ ആൻസൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ വിദ്യാർഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പൊലീസ് ആൻസനെ  പകൽ അപകട സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയില്ല. സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മൂവാറ്റുപുഴ നിർമല കോളജിൽ എത്തി പ്രിൻസിപ്പൽ ഡോ. കെ.വി.തോമസിൽ നിന്നും ദൃക്സാക്ഷികളായ വിദ്യാർഥികളിൽ നിന്നും നമിതയെ ആശുപത്രിയിൽ എത്തിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

അപകടത്തിൽ പരുക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാർഥിനി അനുശ്രീ രാജും ആശുപത്രി വിട്ടു. 

നമിത മരിച്ച സംഭവത്തിലെ പ്രതി ആൻസൺ റോയിക്ക് ലേണേഴ്സും ലൈസൻസുമില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പ്രതിയുടെ ബൈക്ക് മോട്ടോർവാഹനവകുപ്പും പൊലീസും ചേർന്ന് പരിശോധിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കിൽ സൈലൻസർ ഘടിപ്പിക്കാത്ത നിലയിലും വാഹനത്തിന്റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും ക്രാഷ്ഗാർഡും നീക്കംചെയ്ത നിലയിലുമാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

വിവിധ സ്റ്റേഷനുകളിലായി ആൻസനെതിരെ കൊലപാതകശ്രമം, ലഹരിഉപയോഗമുൾപ്പെടെ 11 കേസുകൾ നിലവിലുണ്ട്. ആൻസന്റെ ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചതുകൂടി ആയപ്പോൾ കേസുകളുടെ എണ്ണം 12ആയി.മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഇതിനുമുമ്പും അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Kuruva sangham:കുറുവ സംഘം തിരുട്ടുഗ്രാമത്തിലേക്ക് മടങ്ങി? വേലൻ, പശുപതി, കേരളത്തിലെത്തിയ രണ്ടുപേരെ കൂടി പോലീസ് തിരിച്ചറിഞ്ഞു

ആലപ്പുഴ: സംസ്ഥാനത്ത് ഭീതി പടർത്തിയ കുറുവ സംഘത്തിലെ ഒരാൾ പിടിയിലായതിന് പിന്നാലെ കൂടുതൽ പേരെ തിരിച്ചറിഞ്ഞ് പോലീസ്. അറസ്റ്റിലായ സന്തോഷ് സെൽവത്തിന്‍റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. അതേസമയം മോഷണത്തിന് ശേഷം ഇവർ...

തിരുപ്പതിയിൽ അഹിന്ദുക്കളായ ജീവനക്കാർ വേണ്ടെന്ന് തീരുമാനം; 300 ഓളം ജീവനക്കാർക്ക് മുന്നിൽ ഇനിയുള്ളത് രണ്ട് വഴികള്‍

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽനിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാൻ ക്ഷേത്രഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ (ടിടിഡി) തീരുമാനം. ഈ മാസം ചുമതലയേറ്റ ബിആർ നായിഡു ചെയർമാനായ ടിടിഡിയുടെ പുതിയ ഭരണസമിതിയുടേതാണ് തീരുമാനം. തിങ്കളാഴ്ച...

വാട്സ്ആപ്പിലൂടെ വിദ്യാര്‍ഥിനിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുവൈറ്റ് അധ്യാപകന് അഞ്ച് വര്‍ഷം തടവ്

കുവൈറ്റ് സിറ്റി: വാട്സ്ആപ്പ് വഴി വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ കുവൈറ്റ് അധ്യാപകന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സോഷ്യല്‍ മീഡിയ...

Vijayalakshmi murder: ‘രാത്രി ഒരുമണിയോടെ വിജയലക്ഷ്‌മി മറ്റൊരാളുമായി ഫോണിൽ സംസാരിച്ചു’; തർക്കത്തിനിടെ പിടിച്ചുതള്ളി, വെട്ടിക്കൊന്നു, ജയചന്ദ്രനുമായി യുവതിക്ക് സാമ്പത്തിക ഇടപാടുകളും

ആലപ്പുഴ:കരുനാഗപ്പിള്ളി സ്വദേശിനി വിജയലക്ഷ്‌മിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കാമുകൻ ജയചന്ദ്രൻ്റെ സംശയം. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതാണ് ക്രൂരമായ ഈ കൊലപാതകത്തിന് കാരണമായത്. ഇടുക്കി സ്വദേശിയാണ് വിജയലക്ഷ്മിയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ കുട്ടികളുമുണ്ട്. ബന്ധം...

സീപ്ലെയിൻ മുല്ലപ്പെരിയാറിലേക്കും? ടിക്കറ്റ് നിരക്ക് കുറയും, സർവീസിന് മൂന്ന് വൻകിട കമ്പനികൾ

കൊച്ചി: കേരളത്തിന്‍റെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സാധ്യതയുള്ള സീപ്ലെയിൻ സർവീസിന് താൽപ്പര്യം അറിയിച്ച് വൻകിട കമ്പനികൾ രംഗത്ത്. സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള വ്യോമയാന കമ്പനികളാണ് സർക്കാരിനെ സമീപിച്ചത്. മാട്ടുപ്പെട്ടി ഡാമിലേക്കുള്ള പരീക്ഷണ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.