കൊവിഡ് വ്യാപനം; എറണാകുളത്ത് അടുത്ത ആഴ്ച വളരെ നിര്‍ണായകമെന്ന് കളക്ടര്‍

കൊച്ചി: കൊച്ചിയില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കളക്ടര്‍ എസ്. സുഹാസ്. കൂടുതല്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അടുത്ത ആഴ്ച വളരെ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ സജ്ജീകരിക്കും. നിലവിലെ സാഹചര്യത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് ഫലപ്രദമാമ്. തൃക്കാക്കരയിലും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുമാണ് കോവിഡ് വ്യാപനം രൂക്ഷം. കൊവിഡ് പോസിറ്റീവായ ആളുകളെ കണ്ടെത്തി ക്വാറന്ൈറന്‍ നല്‍കും.

ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം നല്‍കും. രണ്ട് ദിവസങ്ങളായി 36,000ത്തിലധികം ടെസ്റ്റുകള്‍ ചെയ്തു. ഇന്നും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും. ശനിയാഴ്ച മാത്രം 12,000 ടെസ്റ്റുകളുടെ ഫലങ്ങളാണ് വന്നത്. ഇന്നും രണ്ടായിരത്തിലധികം കേസുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് കടുത്ത നിയന്ത്രണം. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകള്‍ രാത്രി ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News