പ്രണയബന്ധത്തില്‍ അസ്വാരസ്യം; അധ്യാപികയെ പട്ടാപ്പകല്‍ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ 35കാരിയായ അധ്യാപികയെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു. ആരാധന റോയ്യാണ് സഹപ്രവര്‍ത്തകനായ അമിത് കൗശലിന്റെ വെടിയേറ്റ് മരിച്ചത്.

ഉത്തര്‍പ്രദേശ് സീതാപൂര്‍ ജില്ലയില്‍ ശനിയാഴ്ച സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പരിസരത്ത് വച്ചാണ് സംഭവം. അമിത് കൗശല്‍ രണ്ടുതവണയാണ് ആരാധന റോയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സഹപ്രവര്‍ത്തകനെ പോലീസ് പിടികൂടി.

കൗശലുമായി അധ്യാപിക അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇവരുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതായി പൊലീസ് പറയുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

കൗശലിനെതിരെ ആരാധന സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്‌കൂള്‍ രജിസ്റ്ററില്‍ കാഷ്യല്‍ ലീവ് രേഖപ്പെടുത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനിടെ കുപിതനായ കൗശല്‍ ആരാധനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News