27.8 C
Kottayam
Thursday, May 30, 2024

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ ആമസോണില്‍; ദിവസങ്ങള്‍ക്കകം പൊതുവിപണയില്‍ ലഭ്യമാകും

Must read

കൊച്ചി: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ ‘കൊക്കോണിക്സ്’ ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണില്‍ എത്തി. ദിവസങ്ങള്‍ക്കകം പൊതുവിപണിയിലുമെത്തും. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലാണ് എത്തുന്നത്.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്.

ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവാണ് പ്രധാന നേട്ടം. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മ്മാണശാലയാണ് കൊക്കോണിക്സിന് കൈമാറിയത്.

വര്‍ഷം രണ്ടര ലക്ഷം ലാപ്ടോപ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്സ് ലാപ്ടോപ് കൈമാറി. പഴയ ലാപ്‌ടോപ്പുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഇ- -വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും കൊക്കോണിക്സ് ഒരുക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week