ടര്‍ക്കി : കൊക്കയുടെ മുകളിലെത്തി സെല്‍ഫിയെടുത്ത ശേഷം പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് തള്ളിയിട്ട് കൊന്നു. ടര്‍ക്കി സ്വദേശിയായ ഹകാന്‍ അയ്‌സാല്‍ എന്ന 40 കാരനാണ് മുപ്പതു വയസുകാരിയായ ഭാര്യ സെംറ അയ്‌സാലിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിന് മുന്‍പ് സെല്‍ഫി എടുത്ത് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ടര്‍ക്കിയിലെ ബട്ടര്‍ഫ്ളൈ വാലിയിലേക്ക് അവധി ആഘോഷിയ്ക്കാനെന്ന് പറഞ്ഞു പോയ ശേഷമായിരുന്നു യുവാവിന്റെ ഈ കൊടും ക്രൂരത. ഭാര്യയുടെ പേരിലുള്ള 41,22,860.09 രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു ഏഴു മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെയും പിറക്കാനിരുന്ന കുഞ്ഞിന്റെയും മരണത്തിനു കാരണക്കാരനായ പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News