27.6 C
Kottayam
Sunday, June 7, 2026

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാന്‍ പാമ്പുമായി യുവാവ് ആശുപത്രിയില്‍; ഒടുവില്‍ മൂര്‍ഖന്റെ പിടിവിട്ടത് ഏറെ നിര്‍ബന്ധിച്ച ശേഷം

Must read

ബെല്ലാരി: കൃഷിപ്പണിക്കിടെ തന്നെ കടിച്ച പാമ്പിനെ പിടികൂടി സ്വയം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി യുവാവ്. കര്‍ണാടയില്‍ ബെല്ലാരി ജില്ലയില്‍ കംപല്ലിയിലാണ് കടപ്പ എന്ന 30 വയസുകാരന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.

ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് കടിച്ച പാമ്പിനെ പിടിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. ഇവിടെ നിന്നും പ്രതിവിഷം കുത്തിവച്ച ശേഷം ഇയാളെ അടുത്തുളള വിഐഎംസ് ആശുപത്രിയിലെത്തിച്ചു. ഏറെ നിര്‍ബന്ധിച്ച ശേഷമാണ് കടപ്പ പാമ്പിനെ വിട്ടത്. അടുത്തുളള ഗ്രാമപ്രദേശത്താണ് പാമ്പിനെ തുറന്നുവിട്ടത്.

ഇയാളുടെ കൈയില്‍ ആഴത്തിലുളള കടിയേറ്റിരുന്നു. സമയത്ത് വാഹനം കിട്ടാത്തതിനാല്‍ ഉന്തുവണ്ടിയിലാണ് കടപ്പയെ ആശുപത്രിയിലെത്തിക്കാനായതെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ ഐസിയുവിലുളള ഇയാളുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തായാലും പാമ്പിമായി ആശുപത്രിയില്‍ കിടക്കുന്ന കടപ്പയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week