25.2 C
Kottayam
Sunday, June 14, 2026

യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നു; മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കുറിച്ചുള്ള പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യങ്ങളില്‍ നിന്ന് എക്സൈസ് മന്ത്രി ഒഴിഞ്ഞു മാറി.

സംസ്ഥാനത്ത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നത് കേരളത്തിലെന്ന പ്രതിപക്ഷ ആരോപണം എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ തള്ളി. കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ആരോപണം നിഷേധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ലഹരി മരുന്ന് വിപണനം നടത്തിയാല്‍ ആ സ്ഥാപനങ്ങള്‍ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ലഹരി കടത്ത് സംബന്ധിച്ച ചോദ്യങ്ങളിലൂടെ ബിനിഷ് കോടിയേരിയേയും പ്രതിപക്ഷം ഉന്നമിട്ടു. ലഹരി കടത്ത് കേസ് പ്രതികള്‍ക്കൊപ്പം ബിനിഷ് നില്‍ക്കുന്ന ചിത്രമായിരുന്നു എം. വിന്‍സെന്റ് പരാമര്‍ശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിന്നാല് ഇന്ത്യക്കാരുമായി പോയ പായ്‌ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങി; യുഎസ് നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മസ്‌കറ്റ്: പതിന്നാല് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മലബാർ തീരത്തുനിന്നുള്ളതെന്ന് സംശയിക്കുന്ന ഒരു പായ്‌ക്കപ്പൽ ഒമാൻ കടലിൽ അതീവ അപകടകരമായ രീതിയിൽ മുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒമാനിലെ പ്രശസ്തമായ റാസ് അൽ ഹാദ് (Ras Al...

'ഞാനൊരു പോരാളിയാണ്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക'; കുറിപ്പുമായി രേണു സുധി

കോട്ടയം: തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു...

മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല; അൻസിബയ്ക്ക് അനുകൂലമായി കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി,നടൻ ടിനി ടോം കൂടുതൽ പ്രതിരോധത്തിൽ

കൊച്ചി: സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അപകീർത്തിക്കേസിൽ നടി അൻസിബ ഹസന് കനത്ത ആശ്വാസമായി സാക്ഷിമൊഴി പുറത്ത്. നടി അൻസിബ ഹസൻ തന്നെ യാതൊരുവിധത്തിലും മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ...

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

Popular this week