മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. മിനസോഡയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടാനാണ് അദ്ദേഹം പോകുന്നത്. ഈ മാസം പതിനഞ്ചിന് അദ്ദേഹം അമേരിക്കയിലേക്ക് പോകും. തുടര്‍ ചികിത്സകള്‍ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.

നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. പതിനഞ്ച് മുതല്‍ 29ാം തീയതി വരെ അമേരിക്കയിലുണ്ടാകും. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയി ഇറക്കിയ ഉത്തരവില്‍ പറയുന്നു. നേരത്തെ തന്നെ പരിശോധയ്ക്ക് പോകേണ്ടതായിരുന്നു. കോവിഡും മറ്റുകാരണങ്ങളാലും യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

2018 ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയപ്പോള്‍ മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News