29.4 C
Kottayam
Friday, June 5, 2026

‘അല്ല അമ്മതാരി കമന്‍റ് വേണ്ട കേട്ടോ’, മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് പിണറായി വിജയൻ

Must read

തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ തുടര്‍ച്ചായുള്ള മുഖാമുഖം പരിപാടിയുടെ വേദിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അവതാരകയോട് മുഖ്യമന്ത്രി പിണറായി വിജയൻ മൈക്കിലൂടെ തന്നെ നീരസം പ്രകടിപ്പിച്ചത്.

നവകേരള സദസ്സിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ നടക്കുന്നതിനിടെയാണ് സംഭവം. ആദ്യഘട്ടമായി ഇന്ന് മുസ്ലിം വിഭാഗങ്ങളുമായി നടത്തുന്ന മുഖാമുഖമാണ് ഇന്ന് നടന്നത്. മുസ്ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ്സാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.

ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്‍റെ സ്നേഹാഭിവാദനം’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി എന്ന് അവതാരക പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.

അവതാരകയുടെ മറുപടിക്ക് പിന്നാലെ ‘അല്ല, അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. മൈക്കിലൂടെ പറഞ്ഞത് വേദിയിലുണ്ടായിരുന്നവരും കേട്ടു.

- Advertisement -

മുഖ്യമന്ത്രി ക്ഷോഭിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രസംഗം അവസാനിപ്പിച്ച് പോഡിയത്തില്‍ നിന്നും മാറിയശേഷമാണ് വീണ്ടും മൈക്കിന്‍റെ സമീപമെത്തി മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്. ക്ഷോഭത്തോടെ പ്രതികരിച്ചശേഷം വേദിയിലുള്ളവരെ നോക്കിയശേഷം മുഖ്യമന്ത്രി വേദിയില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു.

- Advertisement -

രാജ്യത്ത് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളമെന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. എല്ലാവർക്കും സാമൂഹിക സുരക്ഷ ഉള്ള സ്ഥലം കേരളം. മതനിരപേക്ഷ ജനാധിപത്യത്തിൽ കേരളം ഒന്നാമതാണ്. ഒറ്റ വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത സ്ഥലമാണിത്.

ക്രമസമാധാന പാലനത്തില്‍ മികച്ച നില്‍ക്കുന്നതും കേരളമാണ്. രാജ്യത്ത് പലയിടങ്ങളിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്ന സംസ്ഥാനങ്ങൾ ഉണ്ട്. രാഷ്ട്രീയവും മതവും തമ്മിലുള്ള അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week