KeralaNews

പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; എസ്.എച്ച്.ഒ മുതല്‍ ഡി.ജി.പി വരെ പങ്കെടുക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. അടുത്ത ഞായറാഴ്ചയാണ് യോഗം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുതല്‍ പോലീസ് മേധാവി വരെ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.

വാര്‍ഷികയോഗമെന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പോലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി രാവിലെ അഭിപ്രായപ്പെട്ടിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ 2362 പോലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പോലീസ് സേന. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അതുകൊണ്ടുതന്നെ ജനപക്ഷത്ത് നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിര്‍വഹണം നടത്തേണ്ടത്. സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുമ്പോള്‍ പോലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് ഓര്‍ക്കണമെന്നും, നവകേരളം ഉറപ്പാക്കുന്നതില്‍ പോലീസിന്റെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button