CrimeFeaturedHome-bannerKeralaNews

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം?വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

കൊച്ചി:മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ നടന്‍ ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത് വന്നു. റിപ്പോര്‍ട്ടര്‍ ടി വി ആണ് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വിട്ടത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകവേ ആണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത് വന്നിരിക്കുന്നത്. തന്റെ യൂ റ്റിയൂബ് ചാനലാണ് ഇതെന്നും സൗകര്യംകിട്ടുമ്പോള്‍ കണ്ടുനോക്കൂവെന്നും ദലീപുമായുള്ള വാട്‌സ് ആപ്പ് ചാറ്റില്‍ ആര്‍ ശ്രീലേഖ പറയുന്നുണ്ട്.

ശ്രീലേഖ വെളിപ്പെടുത്തലുകള്‍ കേരളത്തില്‍ ഇപ്പോല്‍ വലിയ വിവാദമാണ് അഴിച്ചുവിട്ടിരിക്കുന്നത്്. കേസിലെ പ്രതിയെ ന്യായീകരിച്ചുകൊണ്ട് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വീഡിയോ പുറത്തുവിട്ടത്.ചലച്ചിത്ര-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് നിരവധിപേര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും അവര്‍ ആരോപിച്ചു. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത്. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല. പള്‍സര്‍ സുനിയുടെ ഭാഗത്തുനിന്ന് മുമ്പും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ട്. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ നിരത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം.

മുൻ ഡിജിപിയുടെ മൊഴിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹാഷ്യൂ വാല്യു മാറിയത് പരിശോധിക്കാൻ ഫൊറൻസിക് ലാബിലേക്കയച്ച മെമ്മറി കാർഡിന്‍റെ പരിശോധനാഫലും ഇന്ന് കിട്ടിയേക്കും. 

വിവാദ യൂട്യൂബ് വീഡിയോയുടെ പേരിൽ ആര്‍.ശ്രീലേഖ ഐപിഎസിനെതിരെ പരാതി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയയിലെ പരാമര്‍ശങ്ങൾക്കാണ് പരാതിക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രൊഫ: കുസുമം ജോസഫാണ്  ശ്രീലേഖയ്ക്ക് എതിരെ തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.

പൾസൾ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മുൻ ജയിൽ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൾസര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button