വൈക്കം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വൈക്കം പള്ളിപ്രത്തുശേരി പൂത നേഴത്ത് പള്ളിപറമ്പിൽ പരേതനായ സജിയുടെ മകൻ രാകേഷാ (22)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആറാട്ടുകുളങ്ങരയിൽ താമസിക്കുന്ന മനേഷിനെ (23) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.30ന് വൈക്കം തെക്കേനടയ്ക്ക് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ നാട്ടുകാർ വൈക്കം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാകേഷിന്റ ജീവൻ രക്ഷിക്കാനായില്ല. രാകേഷ് ചേർത്തലയിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുകയായിരുന്നു. മാതാവ് : ഉഷ. സഹോദരങ്ങൾ: രാഹുൽ , കവിത, രാഖിമോൾ .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News