28.2 C
Kottayam
Friday, June 5, 2026

പശുക്കടത്തെന്ന് തെറ്റിദ്ധാരണ,പിന്തുടർന്ന് വെടിവെച്ചു; 12-ാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Must read

ചണ്ഡീഗഢ്: ഹരിയാണയില്‍ പശു സംരക്ഷകരുടെ വെടിയേറ്റ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഫരിദാബാദ് സ്വദേശി ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. പശുക്കടത്ത് സംശയിച്ച് ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഗന്ധ്പുരിയില്‍ കഴിഞ്ഞ 23-നായിരുന്നു സംഭവം.

പശുക്കടത്ത് നടത്തിയവര്‍ രണ്ട് കാറുകളിലായി നഗരം വിടുന്നതായുള്ള വിവരം പശു സംരക്ഷകർക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് അവർ പശുക്കളെ കടത്തിയവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഈ സമയത്താണ് സുഹൃത്തുക്കളായ ഷാങ്കിക്കും ഹര്‍ഷിത്തിനുമൊപ്പം ആര്യന്‍ സഞ്ചരിച്ച വാഹനം പട്ടേല്‍ചൗക്കില്‍വെച്ച് പശു സംരക്ഷക സംഘത്തിന്റെ കണ്ണില്‍പ്പെടുന്നത്.

പശു സംരക്ഷകർ ആര്യനോടും സംഘത്തോടും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിര്‍ത്തിയില്ല. ഷാങ്കിയോട് ശത്രുത പുലര്‍ത്തുന്ന സംഘമാകാം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് കരുതിയാണ് ആര്യനും സംഘവും വാഹനം നിര്‍ത്താതിരുന്നത്. തുടര്‍ന്ന് പശു സംരക്ഷക സംഘം 30 കിലോമീറ്ററോളം ദൂരം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്നു. തുടര്‍ന്ന് ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയുണ്ട ആര്യന്റെ കഴുത്തിലാണ് കൊണ്ടത്. കാര്‍ നിര്‍ത്തിയതിന് പിന്നാലെയും പ്രത്യാക്രമണം ഭയന്ന് പശു സംരക്ഷകർ വീണ്ടും വെടിയുതിര്‍ത്തിരുന്നു എന്നാണ് വിവരം. എന്നാല്‍, കാറിനുള്ളില്‍ സ്ത്രീകളെ കണ്ടതോടെ തങ്ങള്‍ക്ക് ആളുമാറിപ്പോയെന്ന് പശു സംരക്ഷക സംഘത്തിന് മനസ്സിലായി. തുടര്‍ന്ന് ഇവര്‍ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു.

- Advertisement -

ആര്യനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരിച്ചു. ആര്യനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഴുവന്‍ ആളുകളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവരാണ് പിടിയിലായത്. ആര്യനുനേര്‍ക്ക് വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്കും അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week