KeralaNews

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റു.

ഷോപിയാനിലെ വാൻഗം മേഖലയിൽ വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പോയ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഷോപിയാനിൽ ഉണ്ടാകുന്നത്. ദിവസങ്ങൾക്ക് മുൻപുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button