പത്തനംതിട്ട:സി പി എം പ്രവർത്തകനായ ബാങ്ക് ജീവനക്കാരൻ പണയ സ്വർണ്ണം അപഹരിച്ചു എന്ന ആരോപണത്തിൽ
പന്തളം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷം.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പന്തളം സർവ്വീസ് സഹകരണ ബാങ്കിൽ പണയ സ്വർണ്ണം തിരിച്ചെടുക്കാൻ എത്തിയ ആളുടെ സ്വർണ്ണ ഉരുപ്പടി ബാങ്കിൽ കാണാതെ വന്നതോടെയാണ് വൻ തട്ടിപ്പ് പുറത്തായത്.
ബാങ്ക് ജീവനക്കാർ സി സി ടി വി പരിശോധിച്ചപ്പോൾ സ്വർണ്ണം എടുത്തത് ജീവനക്കാരനായ അർജുൻ പ്രമോദാണെന്ന് ബോദ്ധ്യപ്പെട്ടു.70 പവൻ പണയ സ്വർണ്ണമാണ് ഇയാൾ അപഹരിച്ച് മറ്റൊരു ബാങ്കിൽ പണയം വച്ചത്.
ഈ പണം ഉപയോഗിച്ച് ജെ സി ബി യും ടിപ്പറുകളും വാങ്ങുകയായിരുന്നു.ബാങ്ക് ഇടത് ഭരണത്തിലായതിനാൽ സംഭവം ഒതുക്കി നൽക്കാൻ ശ്രമം നടന്നു.
ഇയാളുടെ സഹോദരിയുടെ 35 പവൻ സ്വർണ്ണം ഉടൻ തന്നെ ബാങ്കിന് ഈടായി നൽകുകയും ഇന്ന് മുഴുവൻ സ്വർണ്ണവും പണയം എടുത്ത് മടക്കി നൽകാമെന്നുമായിരുന്നു ഉടമ്പടി.
ഇതിനിടെ സംഭവം പുറത്തറിയുകയും തട്ടിപ്പ് നടത്തിയ അർജുൻ പ്രമോദിനെ അറസ്റ്റ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.