24.1 C
Kottayam
Sunday, June 7, 2026

കോഴിക്കോട്ട് വ്യാപാരികളും സമരക്കാരും തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് മര്‍ദനമേറ്റു

Must read

കോഴിക്കോട്: അരിക്കോട്ട് പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ സമരക്കാര്‍ അടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ട് വ്യാപാരികള്‍ക്ക് മര്‍ദനമേറ്റു.

നേതാക്കള്‍ പറയുന്നത് പ്രവര്‍ത്തകര്‍ കേള്‍ക്കുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രതിഷേധം പ്രകടിപ്പിച്ച വ്യാപാരികളെ നീക്കാനുള്ള ശ്രമത്തിനിടെ പോലീസുമായി ഇവര്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് ഫറോക് എസിപിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

കൊല്ലത്ത് യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് സമരക്കാര്‍ തടഞ്ഞു. യാത്രക്കാരെ ബസില്‍ നിന്നും ഇറക്കി വിട്ട സമരക്കാര്‍ വാഹനത്തില്‍ കൊടി നാട്ടി. അതേസമയം, ഇതുവഴി ഓട്ടോ റിക്ഷയില്‍ വന്ന എന്‍ജിഒ സംഘടനയിലെ അംഗങ്ങളെ കടത്തിവിടുകയും ചെയ്തു. കളക്ടേറ്റിലേക്ക് പോകുകയായിരുന്നു ഇവര്‍. പണിമുടക്കിന്റെ ആദ്യദിനമായ തിങ്കളാഴ്ച നിരത്തിലൂടെ ഓടിയ തടഞ്ഞ സമരക്കാര്‍ വാഹനത്തിന്റെ കാറ്റ് ഊരി വിട്ടിരുന്നു.

തൃശൂരില്‍ സിപിഎം ഭരിക്കുന്ന തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പണിമുടക്ക് ദിനം തുറന്നതു വിവാദമായി. ഇന്നു രാവിലെ ബാങ്കിനുള്ളില്‍ ആളുകളുണ്ടായിരുന്നുവെങ്കിലും ഷട്ടര്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ചോദിച്ചപ്പോള്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയവരാണ് ഉള്ളിലുള്ളതെന്നായിരുന്നു മറുപടി.

- Advertisement -

ആദ്യം ഒന്നു രണ്ടു ജീവനക്കാരാണ് എത്തിയത്. പിന്നാലെ മൂന്നാലു പേര്‍ കൂടി ബാങ്കിലേക്ക് എത്തി. തുടര്‍ന്നു ഷട്ടര്‍ പുറത്തുനിന്നു പൂട്ടി. ഇതോടെ ബിജെപിക്കാര്‍ പ്രതിഷേധവുമായി ബാങ്കിനു മുന്നിലെത്തി. പണിമുടക്കിന്റെ പേരില്‍ സംസ്ഥാനത്തെ സ്ഥാപനങ്ങളെല്ലാം സിഐടിയു പ്രവര്‍ത്തകര്‍ പൂട്ടിക്കുമ്പോള്‍ സിപിഎം ഭരിക്കുന്ന ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഇതോടെ ബാങ്കിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week