24.2 C
Kottayam
Sunday, June 7, 2026

ചരിത്രത്തിലെ തന്നെ വലിയ ചുഴലിക്കാറ്റ് വരുന്നു’ ഞാൻ ടൈം ട്രാവലറാണ്,വിചിത്രവാദവുമായി സ്ത്രീ

Must read

ടൈം ട്രാവലറാണ് എന്ന് പറഞ്ഞു കൊണ്ട് നിരവധിപ്പേർ പല വാദങ്ങളും ഉന്നയിക്കാറുണ്ട്. ഇപ്പോൾ 2090 -ൽ നിന്നുമുള്ള ആളാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു സ്ത്രീ അത്തരം ചില വാദങ്ങളെല്ലാം ഉന്നയിച്ചിരിക്കയാണ്. യുഎസ്സിലെ സൗത്ത് കരോലിനയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ പോവുകയാണ് എന്നാണ് ഇവരുടെ വാദം. ആ​ഗസ്ത് 14 -ന് ഞായറാഴ്ചയായിരിക്കുമത്രെ ആ ചുഴലിക്കാറ്റ് ആഞ്ഞടിക്കുക. 

കിം വിൻഡെൽ നെക്കോസ് എന്നാണ് ഈ സ്വയം പ്രഖ്യാപിത ടൈം ട്രാവലറുടെ പേര്. ഫേസ്ബുക്ക് ​ഗ്രൂപ്പിലാണ് ഇവർ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. ഈ ഭീകരൻ കാറ്റിൽ കിഴക്കൻ തീരത്ത് നിരവധിപ്പേരുടെ ജീവൻ പൊലിയും എന്നും കിം അവകാശപ്പെട്ടു. 

‘ഞാനെല്ലാവർക്കും മുന്നറിയിപ്പ് നൽകുകയാണ്. ഞാൻ 2090 -ൽ നിന്നുള്ള ടൈം ട്രാവലറാണ്. 2022 ആഗസ്റ്റ് 14 -ന്, ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ചുഴലിക്കാറ്റ് സൗത്ത് കരോലിനയെ ബാധിക്കും. ബില്ല്യൺ കണക്കിന് നാശനഷ്ടങ്ങളുണ്ടാവുകയും എത്രയോ പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യും’ ഇതായിരുന്നു കിമ്മിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

 

- Advertisement -

മുപ്പതിനായിരം അം​ഗങ്ങളുള്ള ‘ടൈം ട്രാവൽ’ എന്ന ​ഗ്രൂപ്പിലാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ​ഗ്രൂപ്പിലെ നിരവധി അം​ഗങ്ങൾ കിമ്മിന്റെ പോസ്റ്റിനോട് പ്രതികരിച്ചു. ചിലരൊക്കെ അതിനെ കണക്കിന് പരിഹസിക്കുകയും ചെയ്തു. ‘അവൾ പറഞ്ഞത് ശരിയായിത്തീർന്നു എങ്കിൽ ടൈം ട്രാവലിൽ ഇനിയങ്ങോട്ട് താൻ വിശ്വസിച്ച് തുടങ്ങും’ എന്നാണ് ഒരാൾ കുറിച്ചത്. ‘എന്തുകൊണ്ടാണ് ടൈം ട്രാവലർമാർ എപ്പോഴും ദുരന്തങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്നത്. ആരും എന്തെങ്കിലും നല്ല കാര്യത്തെ കുറിച്ച് പ്രവചനം നടത്തുന്നത് ഞാൻ കണ്ടിട്ടേയില്ല’ എന്നാണ് മറ്റൊരാൾ പരിഹസിച്ചത്. 

- Advertisement -

ഏതായാലും യാതൊരു ശാസ്ത്രീയതയുമില്ലാത്ത വെറും കെട്ടിച്ചമച്ച അവകാശവാദങ്ങൾ മാത്രമാണ് ഈ ടൈം ട്രാവലർമാർ എന്ന് പറഞ്ഞ് വരുന്നവരുടേത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week