KeralaNews

കെ എസ് ആർ ടി സിയിൽ പ്രതിഷേധം കനക്കുന്നു,കെ സ്വിഫ്റ്റ് ബസുകൾ സി.ഐ.ടി.യു തടയുന്നു

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ (ksrtc) സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ (city circular electric bus service) പരസ്യ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ സി ഐ ടി യു(citu). കെ സ്വിഫ്റ്റ് ബസ് തടഞ്ഞാണ് സി ഐ ടി യു പ്രതിഷേധം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ഭരണാനുകൂല സംഘടനയായ സി ഐ ടി യുവിന്‍റെ നേതൃത്വത്തിൽ ബസ് തടയുന്നത്. കെ എസ് ആർ ടി സി സ്വിഫ്റ്റ് എടുക്കാൻ വന്ന ഡ്രൈവറെ ഇറക്കാനും ശ്രമം . 

കെ എസ് ആര്‍ ടി സി യിൽ പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെ എസ് ആ‌ ടി സി എം.ഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകൾ കലാപക്കൊടി ഉയർത്തിയത്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളാണ് സി ഐ ടി യു തടയുക. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുന്നത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം. സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കുമെന്ന് ബി എം എസും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നത്തെ ഉദ്‌ഘാടന ചടങ്ങിന് പോലീസ് സംരക്ഷണം തേടിയിട്ടുണ്ട്

ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടികളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസ്സുകൾ എത്തിയാൽ തടയുമെന്നാണ് സി ഐ ടി യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും  ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി മാനേജ്മെന്‍റ് പൊലീസ് സഹായത്തോടെയാണ് സർവീസ് നടത്തുക .ഡിപ്പോകളിൽ പൊലീസ് വിന്യാസം ഉണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button