KeralaNews

മുത്തൂറ്റിന്റെ കൊള്ളപ്പലിശ കാരണം ജീവനൊടുക്കിയത് 500ലധികം ഇടപാടുകാർ,മുത്തൂറ്റിനെതിരെ ആഞ്ഞടിച്ച് സി.ഐ.ടി.യു

തിരുവനന്തപുരം :ജോർജ് അലക്സാണ്ടർ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തിയാണ്. പ്രതിവർഷം 2106 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്. സ്വന്തം ബിസിനസിന് ഒരു രൂപ പോലും മുടക്കുന്നില്ല. ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും നബാർഡിൽ നിന്നുമെല്ലാം 7 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് സ്വർണപ്പണ്ട പണയത്തിന്മേൽ 18 ശതമാനം മുതൽ 26 ശതമാനം വരെ കൊള്ളപ്പലിശ വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ കൊള്ളപ്പലിശ കാരണം സംസ്ഥാനത്ത് 500ലധികം വരുന്ന ആളുകൾക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പലരും കണ്ണീരുമായി സ്ഥാപനത്തി ന്റെ മുൻപിൽ നിൽക്കുമ്പോൾ പോലും യാതൊരു മനസ്സാക്ഷിയും അലിവും കാണിച്ചിട്ടില്ല ഈ മുതലാളി. കൊള്ളപ്പലിശ കാരണം ആയിരക്കണക്കിന് വരുന്ന ആളുകളുടെ കല്യാണങ്ങൾ മുടങ്ങുകയും അവർക്കുണ്ടായിരുന്ന വസ്തു വകകൾ നഷ്ടപ്പെടുകയും വാഹനങ്ങൾ നഷ്ടപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെ ഗുണ്ടാസംഘത്തെ വച്ച് പിടിച്ചെടുക്കുന്ന വാഹനങ്ങളും വസ്തുവകകളും വലിയ തുകയ്ക്ക് ലേലം വിളിച്ചു കോടികളാണ് മുത്തൂറ്റ് കൊയ്യുന്നത്. ഇതിൽനിന്നൊക്കെ കിട്ടുന്ന ആദായത്തിന്റെ ഒരു ശതമാനം പോലും ശമ്പളയിനത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നൽകുന്നില്ല.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്വകാര്യ മുതലാളി യൂണിയനെ അംഗികരിക്കില്ല. ജീവനക്കാർ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിക്കാൻ പാടില്ല എന്ന തരത്തിൽ തികച്ചും തൊഴിലാളി വിരുദ്ധ സമീപനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. യൂണിയൻ രൂപീകരിച്ചതിന്റെ പേരിൽ യൂണിയനിൽ അംഗങ്ങൾ ആയിട്ടുള്ള ജീവനക്കാരെ സംസ്ഥാനത്തിന് വെളിയിലേക്ക് തലങ്ങും വിലങ്ങും സ്ഥലംമാറ്റി. യൂണിയൻ നേതാക്കൾ ഉൾപ്പടെ ജോലിചെയ്യുന്ന 43 ബ്രാഞ്ചുകൾ തെരഞ്ഞുപിടിച്ച് 2019 ഡിസംബർ 7ന് അടച്ചുപൂട്ടി. 166 ജീവനക്കാരെയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെയും ആണ് മുത്തൂറ്റ് മാനേജ്മെന്റ് വഴിയാധാരമാക്കിയത്. മനപ്പൂർവ്വം പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും മാനേജ്മെന്റ് നടത്തിവരികയാണ്. ഇതു വഴി പത്രവാർത്ത സൃഷ്ടിക്കാനാണ് മാനേജ്മെന്റ് നീക്കം. ഏതുകാര്യത്തിനും തൊഴിലാളിവർഗ്ഗത്തെ എന്നും എതിർക്കുന്ന ജോസഫ് ചിറ്റിലപ്പിള്ളിയെ പോലുള്ള ആൾക്കാർ മാത്രമാണ് മുത്തൂറ്റിന്റെ അനീതിക്കും കൊള്ളലാഭത്തിന് കൂട്ടുനിൽക്കുന്നത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യണമെന്നാണ് മുത്തൂറ്റ് മുതലാളിയുടെ ആഗ്രഹം.

താൻ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന ആളാണെന്നുള്ള തരത്തിലുള്ള കള്ളപ്രചരണത്തിൽ ജനങ്ങൾ കുടുങ്ങരുതെന്ന് വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button