CISF ജവാൻ വാഹനാപകടത്തിൽ മരിച്ചു; അന്ത്യം അവധിലഭിച്ച് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവരുന്നതിനിടെ

ബെംഗളൂരു: സി.ഐ.എസ്.എഫ്. ജവാന്‍ ബെംഗളൂരുവിലെ ദിവ്യശ്രീ ബാരക്കിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു. നടുവണ്ണൂരിലെ പുഴക്കല്‍ പി. ആനന്ദാ (33)ണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നില്‍ അജ്ഞാത വാഹനമിടിക്കുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് 6.15-നായിരുന്നു അപകടം. സദഹള്ളി ഗേറ്റിനടുത്തുള്ള ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെ.എസ്. ടെക്നിക്കല്‍ കോളേജിനുമിടയിലാണ് അപകടമുണ്ടായത്.

15 ദിവസത്തെ അവധി ലഭിച്ചതിനാല്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി ജോലിചെയ്യുന്ന രക്ഷാസദന്‍ ബാരക്കിലേക്ക് തിരികെ വരികയായിരുന്നു ആനന്ദ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ ആസ്റ്റര്‍ സി.എം.ഐ. ആശുപത്രിയിലെത്തിച്ചു.

രാത്രി ഏഴരയോടെ മരണം സംഭവിച്ചു. സി.ഐ.എസ്.എഫില്‍ ഗ്രൗണ്ട് ഡ്യൂട്ടി കോണ്‍സ്റ്റബിളായിരുന്നു. അച്ഛന്‍: പരേതനായ പുഴക്കല്‍ ഗംഗാധരന്‍. അമ്മ: മാലതി. ഭാര്യ: അമൃത. മകന്‍: ഗ്യാന്‍ ദേവ് (നടുവണ്ണൂര്‍ സൗത്ത് എ.എം.യു.പി. സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥി). സഹോദരന്‍: അരവിന്ദ് (ഖത്തര്‍).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News