യുവതിയുമായി അസമയത്ത് പോലീസ് ജീപ്പില്‍ കറക്കം; സി.ഐയുടെ തൊപ്പി തെറിച്ചു, ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം

ഇരിട്ടി: പോലീസ് ജീപ്പില്‍ അസമയത്ത് യുവതിയുമായി കറങ്ങിയ സംഭവത്തില്‍ സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍. കരിക്കോട്ടക്കരി സിഐ സി.ആര്‍.സിനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസ് ഡ്രൈവറെ സ്ഥലം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ ഷെരീഫിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് മാറ്റി.

ഇരിട്ടിക്കടുത്തുള്ള യുവതി എറണാകുളം സ്വദേശിയായ സിഐക്കൊപ്പം അസമയത്ത് പോലീസ് ജീപ്പില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ചിരുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വാട്‌സ് ആപ്പില്‍ കിട്ടിയ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഡിസിആര്‍ബി ഡിവൈഎസ്പി പി.പ്രേമരാജന്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായി അക്കാലത്തുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു സിഐയുടെ വിശദീകരണം. കണ്ണൂര്‍ അഡീഷണല്‍ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടര്‍അന്വേഷണം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News