28.4 C
Kottayam
Saturday, June 6, 2026

ഛായാഗ്രാഹക കെആർ കൃഷ്ണ അന്തരിച്ചു

Must read

കൊച്ചി: ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെആർ കൃഷ്ണ അന്തരിച്ചു. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്. തെലുങ്ക് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അരുണാചൽപ്രദേശ്,കശ്മീർ എന്നിവിടങ്ങളിൽ ഷൂട്ടിങ്ങിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായ കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ ആരോഗ്യ നില വഷളായി മരണപ്പെടുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

20-ാം വയസിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, വിനീത് ശ്രീനിവാസൻ പ്രധാന വേഷം ചെയ്ത മനോഹരം എന്ന ചിത്രത്തില്‍ സഹഛായാഗ്രാഹകയായിരുന്നു. പരസ്യചിത്രത്തിലൂടെയായിരുന്നു തുടക്കം. മരണവിവരം അറിഞ്ഞ് സഹോദരൻ ഉണ്ണി കശ്മീരിലെത്തിയിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിക്കും. സംസ്കാരം ബുധാനാഴ്ച. കണ്ണൻ എന്ന ഒരു സഹോദരൻ കൂടിയുണ്ട്. കൃഷ്ണയുടെ കുടുംബം നേരത്തെ പെരുമ്പാവൂരും കുറുപ്പംപടിയിലും ഗിന്നസ് എന്ന പേരില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. ഇപ്പോള്‍ കോതമംഗലത്താണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.

- Advertisement -

കൃഷ്ണയുടെ മരണത്തില്‍ ഡബ്ല്യു സി സി അനുശോചനം അറിയിച്ചു. കൃഷ്ണയുടെ വിയോഗം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മക്കും ചലച്ചിത്രരംഗത്തിനും തീരാനഷ്ടമാണെന്നും അവളുടെ കഴിവുകളും ഊർജവും എക്കാലവും ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും ഡബ്ല്യു സി സി കുറിച്ചു.

- Advertisement -

‘ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു. കൃഷ്ണ അരുണാചൽപ്രദേശ്,കശ്മീർ എന്നിവിടങ്ങളിൽ ഷൂട്ടിങ്ങിലായിരുന്നു. അതിനിടയിലാണ് നെഞ്ചിൽ അണുബാധയുണ്ടായി ആശുപത്രിയിലാവുന്നത്. പിന്നീട് രോഗം മൂർച്ചിച്ച് മരണപ്പെടുകയുമായിരുന്നു. കഴിവുറ്റ സിനിമാറ്റോഗ്രാഫറും, ഏതു പ്രതികൂല സാഹചര്യങ്ങളേയും നിരന്തരം പുഞ്ചിരിയോടെ നേരിടുന്ന സുഹൃത്തും ഊർജസ്വലയായ പ്രവർത്തകയുമായിരുന്നു പ്രിയങ്കരിയായ കൃഷ്ണ. അവളുടെ കഴിവുകളും ഊർജവും എക്കാലവും ഞങ്ങളെ പ്രചോദിപ്പിക്കും. സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ഒരുപാട് സ്വപ്‌നങ്ങളും സംരംഭങ്ങളും കൃഷ്ണ മനസ്സിൽ പേറിയിരുന്നു. അവളുടെ അകാലവിയോഗം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മക്കും ചലച്ചിത്രരംഗത്തിനും തീരാനഷ്ടമാണ്.’ – ഡബ്ല്യു സി സി ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week