26.4 C
Kottayam
Wednesday, November 6, 2024
test1
test1

ടെലിഗ്രാമിലും ടോറന്റിലും സിനിമ ഡൗൺലോഡ് ചെയ്യുന്നവരാണോ? നിങ്ങളെ കാത്തിരിയ്ക്കുന്നത് 3 വർഷം തടവ്, വ്യാജ സിനിമാ പതിപ്പിനെതിരെ പുതിയ നിയമവുമായി കേന്ദ്രം

Must read

ന്യൂഡൽഹി: തമിൾ റോക്കേഴ്സ് അടക്കം സിനിമകളുടെ വ്യാജ പതിപ്പുകൾ നിർമ്മിയ്ക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയാൽ 3 വർഷം തടവും പത്ത് ലക്ഷം പിഴയും ചുമത്തും. വമ്പൻ മുതൽ മുടക്കിലുള്ള സിനിമകൾ ഇറങ്ങുമ്പോൾ തന്നെ അതിന്റെ വ്യാജപതിപ്പും പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വ്യാജൻമാരെ കുടുക്കാൻ നിയമം ശക്ത്തമാക്കിയത്. നിലവിലുള്ള  സിനിമാറ്റോ ഗ്രാഫ് ആക്ട് 1952 ലെ 6 A വകുപ്പാണ് സർക്കാർ ഭേദഗതി വരുത്തിയത്. കൃത്യമായ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവർക്ക് 3 വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും നൽകുന്നതാണ് ഭേദഗതി. .സിനിമാ മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചണ് പുതിയ നിയമനിർമ്മാണം. പുതുക്കിയ നിയമമനുസരിച്ച് നിർമ്മാതാക്കാൾ പുറത്തിക്കാത്ത  വ്യാജ സിനിമാ പതിപ്പുകൾ ടെലിഗ്രാം , ടോറന്റ് എന്നിവയടക്കമുള്ള ഓൺെലെെൻ ഫ്ളാറ്റ്ഫോമുകളിൽ കാണുന്നതും ശിക്ഷാർഹമാണ്.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം’ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍...

പാലക്കാട്ടെ ഹോട്ടൽ പരിശോധന: ഒന്നും കണ്ടെത്തിയില്ലെന്ന് എസിപി; സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും...

ഷാനിമോൾ ഉസ്‌മാൻ്റെ മുറി തുറക്കാതെ സംഘർഷമുണ്ടാക്കിയത് കോൺഗ്രസെന്ന് എഎ റഹീം; അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി. ഷാനി മോള്‍ ഉസ്മാന്‍റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ...

ഇസ്രയേലിൽ നാടകീയ നീക്കങ്ങൾ; പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ...

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.