ന്യൂഡൽഹി: തമിൾ റോക്കേഴ്സ് അടക്കം സിനിമകളുടെ വ്യാജ പതിപ്പുകൾ നിർമ്മിയ്ക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയാൽ 3 വർഷം തടവും പത്ത് ലക്ഷം പിഴയും ചുമത്തും. വമ്പൻ മുതൽ മുടക്കിലുള്ള സിനിമകൾ ഇറങ്ങുമ്പോൾ തന്നെ അതിന്റെ വ്യാജപതിപ്പും പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വ്യാജൻമാരെ കുടുക്കാൻ നിയമം ശക്ത്തമാക്കിയത്. നിലവിലുള്ള സിനിമാറ്റോ ഗ്രാഫ് ആക്ട് 1952 ലെ 6 A വകുപ്പാണ് സർക്കാർ ഭേദഗതി വരുത്തിയത്. കൃത്യമായ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവർക്ക് 3 വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും നൽകുന്നതാണ് ഭേദഗതി. .സിനിമാ മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചണ് പുതിയ നിയമനിർമ്മാണം. പുതുക്കിയ നിയമമനുസരിച്ച് നിർമ്മാതാക്കാൾ പുറത്തിക്കാത്ത വ്യാജ സിനിമാ പതിപ്പുകൾ ടെലിഗ്രാം , ടോറന്റ് എന്നിവയടക്കമുള്ള ഓൺെലെെൻ ഫ്ളാറ്റ്ഫോമുകളിൽ കാണുന്നതും ശിക്ഷാർഹമാണ്.