വാളയാര്‍ കൊലപാതകം,നിയമവകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്ത് മല്ലുവാരിയേഴ്‌സ്‌

കൊച്ചി: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായി ജനരോഷം ഉയരുകയാണ്. ഇതിനിടയിലാണ്
വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി കേരള സൈബര്‍ വാരിയേഴ്‌സ്. പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി നിയമവകുപ്പിന്റെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു. ‘ജസ്റ്റിസ് ഫോര്‍ ഔര്‍ സിസ്റ്റേഴ്‌സ്’ എന്ന കുറിപ്പോടെയാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അധികാരദുര്‍വിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരമൊരു വകുപ്പിന്റെ ആവശ്യം എന്താണെന്നും സൈബര്‍ വാരിയേഴ്സ് ചോദിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദവും കണ്ണില്ലാത്തവരുടെ കാഴ്ചയുമാണ് തങ്ങളെന്ന അവകാശവാദത്തോടെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് പ്രതിഷേധം രേഖപ്പെടുത്തുന്നത്