തുണിക്ക് മുകളിലൂടെ വാക്സിൻ ; ആരോഗ്യമന്ത്രിയ്ക്കെതിരെ സൈബർ ആക്രമണം

തിരുവനന്തപുരം :ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ സൈബർ ആക്രമണം. വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കെ കെ ഷൈലജ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളുപയോഗിച്ചാണ് പ്രതിപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രചാരണം നടത്തുന്നത്

മന്ത്രിയുടെ ബ്ലൗസിന് മുകളിലൂടെ ഇഞ്ചക്ഷൻ എടുക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഇത് ഫോട്ടോയ്ക്ക് വേണ്ടി മാത്രം അഭിനയിച്ചതാകാനാണ് സാധ്യതയെന്ന വിമർശനമാണ് ഉയർത്തുന്നത്. തുണിക്ക് മുകളിലൂടെ ഇഞ്ചക്ഷൻ എടുക്കാൻ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്തായാലും ഇക്കാര്യത്തിൽ മന്ത്രിയുടെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല.

മന്ത്രിയുടെ പോസ്റ്റിന് താഴെ ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ…

കുത്തിവെപ്പിൻ്റെ പ്രചാരണത്തിനായാണ് ചിത്രമെടുത്തതെന്ന് വ്യക്തമാക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News