26.7 C
Kottayam
Sunday, November 24, 2024

ആറ് നേരം ഭക്ഷണം,അഞ്ച് തവണ ഉറക്കം,ക്രിസ്റ്റ്യാനോയുടെ ദിനചര്യകളിങ്ങനെ

Must read

ഹംഗറിക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞപ്പോള്‍ പോര്‍ച്ചുഗലിന് മിന്നുന്ന വിജയമാണ് സമ്മാനമായി ലഭിച്ചത്. കൂടാതെ, നിരവധി റെക്കോര്‍ഡുകളും ക്രിസ്റ്റ്യാനോ പടുത്തുയര്‍ത്തി. പ്രായം തളര്‍ത്താത്ത പോരാളിയായി ക്രിസ്റ്റ്യാനോ കളം നിറയാന്‍ പ്രധാന കാരണം എന്താണ്? കഠിനാധ്വാനത്തിനപ്പുറം അതിന് പിന്നില്‍ മറ്റ് ചില രഹസ്യങ്ങള്‍ കൂടിയുണ്ട്.

കൃത്യമായ ഭക്ഷണവും ചിട്ടയായ ഉറക്കവും. അഞ്ച് തവണ ബാലന്‍ ഡി ഓര്‍ പുരസ്കാരം ലഭിച്ച റൊണാള്‍ഡോ ഒരു ദിവസം ആറ് നേരം ഭക്ഷണം കഴിക്കുകയും അഞ്ച് തവണ ഉറങ്ങുകയും ചെയ്യുമെന്നാണ് ഇഎസ്പിഎന്‍ എഫ്സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ഉച്ചഭക്ഷണവും രണ്ട് രാത്രി ഭക്ഷണവും ഉള്‍പ്പെടുന്ന ഡയറ്റും അഞ്ച് തവണയായി 90 മിനുറ്റ് ധൈര്‍ഘ്യമുള്ള ഉറക്കവുമാണ് താരം പിന്തുടരുന്നത്.

ഹാം ചീസും തൈരും ഉള്‍പ്പെടുന്ന പ്രഭാത ഭക്ഷണം. കുറച്ച് നേരം കഴിഞ്ഞ് അവക്കാഡോ ടോസ്റ്റ്. പൊതുവെ രണ്ട് തവണ ഉച്ചഭക്ഷണവും രണ്ട് തവണ രാത്രി ഭക്ഷണവും അദ്ദേഹം കഴിക്കും. ചിക്കനും സലാഡും ഉള്‍പ്പെടുന്നതാണ് ആദ്യ ഉച്ച ഭക്ഷണം. അതിനൊപ്പം ട്യൂണ മത്സ്യവും മുട്ടയും ചിലപ്പോഴുണ്ടാകും.

വൈകുന്നേരം ഏതെങ്കിലും മത്സ്യം. ഒരു ശരാശരി മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഈ ഭക്ഷണ രീതി ശരീരത്തിന് ആവശ്യത്തിലും അധികമാണ്. പക്ഷെ, അദ്ദേഹത്തിന്‍റെ പരിശീലനവും ജീവിതശൈലിയും അത്തരത്തില്‍ ആയതിനാല്‍ അതൊരു പ്രശ്നമാകുന്നില്ല. ഉറക്കത്തിലും ഒരു വിട്ടുവീഴ്ചയും റൊണാള്‍ഡോ കൈക്കൊള്ളാറില്ല.

ഉറക്ക വിദഗ്ധന്‍ നിക്ക് ലിറ്റില്‍ഹേല്‍സാണ് അദ്ദേഹത്തിന്‍റെ ഉറക്കത്തിന്‍റെ സമയം ക്രമീകരിക്കുന്നത്. അഞ്ച് തവണകളായി 90 മിനിറ്റ് ധൈര്‍ഘ്യം വരുന്ന ഉറക്കങ്ങളാണ് നിക്ക് ലിറ്റില്‍ഹേല്‍സ് തന്‍റെ ക്ലയിന്‍റുകള്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. റൊണാള്‍ഡോ ഈ രീതി പിന്തുടരുമെങ്കിലും 7:30 മണിക്കൂറിന്‍റെ ഇടവേളകളില്ലാത്ത രാത്രി ഉറക്കമാണ് താരം കൂടുതലും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്....

രമ്യ മോശം സ്ഥാനാർത്ഥി, നൂറ് ശതമാനം പരാജയം ഉറപ്പായിരുന്നു; പാർട്ടി നിർദ്ദേശം കൊണ്ട് ഒന്നും പറയാതെ പിന്തുണച്ചു ; ചേലക്കര പരാജയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി

തൃശ്ശൂർ : ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ പൊട്ടിത്തെറി . ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയെ നിർത്തിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും പ്രാദേശിക നേതാക്കളുടെ...

രശ്മിക സിംഗിളല്ല! വിജയ് ദേവരകൊണ്ടയുടെ ദൃശ്യങ്ങൾ ചോർന്നു; വിവാഹം ഉടനെന്ന് റിപ്പോർട്ട്

മുംബൈ: പ്രണയത്തെ കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വെളിപ്പെടുത്തിയതിന് പിന്നാലെ നടി രശ്മികയ്‌ക്കൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങൾ വൈറൽ. ഒരു റെസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്യുടെയും രശ്മികയുടെയും ചിത്രമാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ്...

പെൺബുദ്ധി പിൻബുദ്ധി,വളയിട്ട കൈ,വീട്ടമ്മ പ്രയോഗങ്ങൾ വേണ്ട; മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന് വനിതാ കമ്മീഷൻ

കൊച്ചി: മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന നിർദ്ദേശവുമായി വനിതാ കമ്മീഷൻ. ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. വാർത്താ അവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാദ്ധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും...

തളർത്താൻ നോക്കണ്ട;സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്ന് എ കെ ബാലന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ  ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെബാലന്‍ പറഞ്ഞു.സരിൻ തിളങ്ങുന്ന നക്ഷക്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.സരിൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.