“പൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മ” ; ക്ഷേത്രത്തിനായി 500 കോടി സമർപ്പിക്കുന്ന വ്യവസായിയുടെ കഥ ഇങ്ങനെ

കൊച്ചി: “2016 വരെ എനിക്ക് ദുരിതകാലമായിരുന്നു.. പൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ചോറ്റാനിക്കര അമ്മയാണ്”, ബംഗളൂരു സ്വദേശിയായ ഗണശ്രാവണ്‍ പറഞ്ഞു. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 500 കോടി രൂപ സമര്‍പ്പിക്കാന്‍ സ്വര്‍ണ വ്യാപാരിയായ ഗണശ്രാവണ്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.

“സാമ്പത്തിക തകര്‍ച്ചയി​ലും ജീവി​ത പ്രതി​സന്ധി​കളി​ലും വലഞ്ഞ് നിൽക്കുമ്പോഴാണ് ​ചോറ്റാനി​ക്കര അമ്മയി​ല്‍ അഭയം തേടി​യത്. ഏതാനും വര്‍ഷം കൊണ്ട് ബി​സി​നസ് വാനോളം ഉയര്‍ന്നു. പാവപ്പെട്ട പൂജാരി​ കുടുംബത്തി​ല്‍ ജനി​ച്ചയാളാണ് ഞാന്‍. സംഗീതപ്രേമം കാരണം മെക്കാനി​ക്കല്‍ എന്‍ജി​നി​യറിംഗ് ഡി​പ്ളോമ പൂര്‍ത്തി​യാക്കാനായി​ല്ല.1995 മുതല്‍ 2016 വരെ സംഗീതമായി​രുന്നു ജീവി​തം. അതി​നുശേഷമാണ് സ്വര്‍ണത്തി​ലേക്കും വി​ദേശ വ്യാപാരത്തി​ലേക്കും കടന്നത്. തുടര്‍ന്നുണ്ടായ പ്രതി​സന്ധി​കള്‍ക്കി​ടെ ഒരു ഗുരുവാണ് ചോറ്റാനി​ക്കരയി​ല്‍ പോകാന്‍ പറഞ്ഞത്. അന്നു മുതല്‍ എല്ലാ പൗര്‍ണമി​ക്കും അമാവാസി​ക്കും മുടങ്ങാതെ ദര്‍ശനത്തി​നെത്തുന്നുണ്ട്” – 46കാരനായ ഗണശ്രാവണ്‍​ പറഞ്ഞു.

ബംഗളൂരുവി​ലെ സ്വാമി​ജി​ ഗ്രൂപ്പ് ഒഫ് കമ്ബനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവണ്‍. ഇന്ത്യയി​ലെ പ്രമുഖ സ്വര്‍ണ, വജ്ര കയറ്റുമതി​ സ്ഥാപനമാണിത്​. ക്ഷേത്രപദ്ധതി​ എത്രയും വേഗം തുടങ്ങണമെന്നാണ് ആഗ്രഹം.

” എല്ലാ ഐശ്യര്യങ്ങള്‍ക്കും കാരണം ചോറ്റാനി​ക്കര അമ്മയാണ്. ലോകമെമ്ബാടുംനി​ന്ന് ഇവി​ടേക്ക് ഭക്തര്‍ എത്തി​ച്ചേരും. അതി​നുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഒരു വര്‍ഷമായി​ നി​ര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ദേവസ്വം അധി​കൃതരുമായി ചര്‍ച്ച നടത്തുന്നു. ചി​ല സ്വാര്‍ത്ഥ താത്പര്യക്കാര്‍ തടസങ്ങള്‍ സൃഷ്ടിച്ചു. ഹൈക്കോടതി​ അനുമതി​ കി​ട്ടി​യാലുടന്‍ പണി​കള്‍ ആരംഭി​ക്കും”,ഗണ ശ്രാവൺ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News