ചിരഞ്ജീവിയുടെ മകൾ രണ്ടാമതും വിവാഹ മോചനത്തിന് ഒരുങ്ങുന്നു? സാമന്ത നൽകിയ അതേ സൂചനകൾ നൽകി താരം, സംഭവം ഇങ്ങനെ

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരം ആരാണ് എന്ന് ചോദിച്ചാൽ ചിരഞ്ജീവി എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. ഇദ്ദേഹത്തിൻറെ മകളാണ് ശ്രീജ കോണിഡേല. ഇപ്പോൾ ഇവർ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കല്യാൺ ദേവ് എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഭർത്താവിൻറെ പേര് തൻറെ പേരിനൊപ്പം നിന്നും നീക്കം ചെയ്തിരുന്നു ഇവർ. ഇപ്പോൾ ഭർത്താവിനെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തിരിക്കുകയാണ് ശ്രീജ. കുടുംബത്തിലെ മറ്റ് എല്ലാവരെയും ഫോളോ ചെയ്യുന്നുണ്ട് ശ്രീജ. ഇവരുടെ ബ്രദർ ആണ് രാംചരൻ തേജ.

ഇപ്പോൾ ഇരുവരും തമ്മിൽ വിവാഹമോചനം നടത്താൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭർത്താവിൻറെ പേര് ഒഴിവാക്കിയതിനു ശേഷം സ്വന്തം വീട്ടുപേര് ആണ് ശ്രീജ കൂട്ടിച്ചേർത്തത്. അടുത്തിടെ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ശ്രീജയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. പത്തൊമ്പതാം വയസ്സിൽ ആയിരുന്നു ഒളിച്ചോടിപ്പോയി ആദ്യത്തെ വിവാഹം നടത്തിയത്. അത് വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു.

ഇതുവരെ ശ്രീജ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. പുറത്തുവരുന്ന വാർത്തകളിൽ ഒന്നുംതന്നെ ശ്രീജയും കല്യാൺ ദേവും പ്രതികരിക്കുന്നില്ല. കല്യാൺ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമാണ് സൂപ്പർ മച്ചി. ഈ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ കല്യാൺ.

ശ്രീജയുടെ വീട്ടുകാർ, അതായത് മെഗാ ഫാമിലിയിൽ നിന്നും ആരും തന്നെ ഈ പടം പ്രമോട്ട് ചെയ്യുവാൻ വേണ്ടി രംഗത്തെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് റൂമുകൾക്ക് ഇപ്പോൾ ബലം ഏറുന്നു. വലിയ വിവാദങ്ങൾക്ക് ഒടുവിൽ ആയിരുന്നു രണ്ടാമത്തെ വിവാഹം നടത്തിയത്. വിവാഹസമ്മാനമായി കോടിക്കണക്കിന് രൂപയുടെ സുഹൃത്തുക്കളാണ് അച്ഛൻ ചിരഞ്ജീവി മകൾക്ക് വേണ്ടി നൽകിയത്. എന്ത് കാരണങ്ങൾ കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടാൻ പോകുന്നത് എന്നത് സംബന്ധിച്ച് ഇപ്പോൾ വാർത്തകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News