കൊല്ലം: യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജറോമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി കൊല്ലം നീണ്ടകരയില്‍ റോഡ് മുറിച്ചു കടന്ന അന്യസംസ്ഥാന തൊഴിലാളിയെ ഇടിച്ച ബൈക്ക് യാത്രികന്‍ നിയന്ത്രണംവിട്ട് ചിന്ത ജറോം സഞ്ചരിച്ച കാറിനു മുന്നില്‍ വീഴുകയായിരുന്നു. അപകടത്തില്‍ ചിന്തയുടെ അമ്മയുടെ കാലിനും ഡ്രൈവര്‍ക്കും പരിക്കേറ്റു.
വിവിധ ഭാഷാ തൊഴിലാളിയെ വണ്ടാനം മെഡിക്കല്‍ കൊളേജ് ആശുപത്രിയിലും ബൈക്ക് യാത്രികനെ കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിന്ത തന്നെയാണ് അപകടത്തെ കുറിച്ച് അറിയിച്ചത്.
ചിന്തയുടെ പോസ്റ്റ് കാണാം:
കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോട് എന്നീ ജില്ലകളില്‍ യുവജന കമ്മീഷന്‍ അദാലത്തുകള്‍ ആയിരുന്നു. അദാലത്തുകളില്‍ പങ്കെടുത്ത ശേഷം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും വഴി ചവറ പുത്തന്‍ തുറയില്‍ വച്ച് എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരു അതിഥി തൊഴിലാളിയെ ഇടിച്ചു നിയന്ത്രണംവിട്ട് ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ വന്ന് ഇടിക്കുകയുണ്ടായി.
ഉടന്‍ തന്നെ ഞങ്ങളും പ്രദേശ വാസികളും ഇടപെട്ട് ഇരുവരെയും തൊട്ടടുത്തുള്ള ഫൗണ്ടേഷന്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇപ്പോള്‍ അതിഥി തൊഴിലാളി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബൈക്ക് യാത്രികന്‍ കൊല്ലം എന്‍.എസ്. ഹോസ്പിറ്റലിലും ചികിത്സയിലാണ്.
എനിക്കും അമ്മയ്ക്കും ഡ്രൈവര്‍ക്കും നിസ്സാര പരുക്കുകളേ ഉള്ളൂ. ചവറയിലെ DYFI പ്രവര്‍ത്തകരായ അഭിലാഷ്, ലോയിഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റ അതിഥി തൊഴിലാളിയെ സമയബന്ധിതമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ രണ്ട് പേരും ഇപ്പോള്‍ അതിഥി തൊഴിലാളിക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുണ്ട്.