27.4 C
Kottayam
Thursday, June 4, 2026

ചൈനീസ് ആപ്പുകൾക്ക് പിന്നാലെ ഫോണുകൾക്കും പിടി വീഴുന്നു,നോട്ടീസ് നൽകി കേന്ദ്രസർക്കാർ,വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ്;പൂട്ടിപ്പോകുമോ?

Must read

ഡല്‍ഹി:ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ 2020 ല്‍ 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു.ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലുള്ള സുരക്ഷാ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍.

സമാനമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്‌, ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടി ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്‌.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്‌. ഈ കമ്ബനികള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ വിശദാംശങ്ങള്‍ പങ്കിടണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണോ എന്ന് നിര്‍ണ്ണയിക്കുക എന്നതാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യം.

ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണോ എന്ന് കണ്ടെത്താനാണ് അന്വേഷണം. ഡാറ്റയും ഘടകങ്ങളും സംബന്ധിച്ച വിശദാംശങ്ങളുടെ പ്രാഥമിക അന്വേഷണത്തിന് ശേഷം ഈ സ്മാര്‍ട്ട്‌ഫോണുകളുടെ പരിശോധന ആവശ്യമായ മറ്റൊരു അറിയിപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ അയക്കുമെന്ന് മെന്നാണ് കരുതുന്നത്‌.

- Advertisement -

നോട്ടീസ് ലഭിച്ചതു മൂലം ഈ ചൈനീസ് ബ്രാന്‍ഡുകള്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്, അന്വേഷണം എങ്ങനെ നടത്തും, മറ്റ് നടപടികള്‍ എന്താകും എന്നതിനെക്കുറിച്ച്‌ കൂടുതല്‍ വ്യക്തതയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week