മോസ്കൊ : ചൈനീസ് റോക്കറ്റിന്റെ 18 ടണ്‍ ഭീമാകാരമായ ഒരു ഭാഗം ഇന്ന് ഭൂമിയിലേക്ക് വീഴാന്‍ ഒരുങ്ങുന്നു. ഇന്തോനേഷ്യക്കടുത്തുള്ള അന്തരീക്ഷത്തിലേക്ക് കടന്ന് കടലില്‍ വീഴാനാണ് സാധ്യതയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി പ്രവചിക്കുന്നു. തിമോര്‍ കടലിനു കുറുകെയായിരിക്കും ഇന്ന് രാത്രിയോടെ റോക്കറ്റ് പതിക്കുകയെന്ന് റഷ്യന്‍ ഏജന്‍സി റോസ്‌കോസ്മോസ് പ്രവചിച്ചു.
ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതാണ് ശാസ്ത്രജ്ഞരെ ഇപ്പോഴും കുഴക്കുന്നത്. പ്രധാന സെഗ്മെന്റ് ഇപ്പോള്‍ ഫ്രീഫാളിലാണ് എവിടെ, എപ്പോള്‍, എങ്ങനെയെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. പെന്റഗണ്‍ മുമ്പ് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ചിരുന്നു.