28.2 C
Kottayam
Friday, June 5, 2026

പരിസ്ഥിതിയ്ക്ക് ഭീഷണി;ചൈനീസ് മാഞ്ച നിരോധിച്ച് തമിഴ്നാട്

Must read

ചെന്നൈ:ചൈനീസ് സിന്തറ്റിക് നൂൽ അഥവാ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്‍‍നാട്. സാധാരണയായി പട്ടം പറത്താൻ ഉപയോ​ഗിക്കുന്ന ഈ നൂലിന്റെ നിർമ്മാണം, വിൽപ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

പട്ടം പറത്തൽ മത്സര സമയത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും നേരത്തോ ഈ നൂല് കൊണ്ട് മനുഷ്യർ, മൃ​ഗങ്ങൾ, പക്ഷികൾ എന്നിവയുടെ ജീവന് ഭീഷണിയാവാതിരിക്കാനോ, അപകടം സംഭവിക്കാതിരിക്കാനോ വേണ്ടിയാണ് ഈ നൂൽ നിരോധിച്ചിരിക്കുന്നത്. ഔദ്യോ​ഗിക അറിയിപ്പിൽ എൻവയോൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഫോറസ്റ്റ് ഡിപാർട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞത് പ്ലാസ്റ്റിക്കോ അതുപോലെ സിന്തറ്റിക് മെറ്റീരിയലോ ഉപയോ​ഗിച്ച് നിർമ്മിക്കുന്ന സാധാരണയായി ചൈനീസ് മാഞ്ച എന്ന് അറിയപ്പെടുന്ന ഈ നൂൽ കാരണം നിരവധി മനുഷ്യർക്കും പക്ഷികൾക്കും പരിക്കേൽക്കാൻ കാരണമായിട്ടുണ്ട് എന്നാണ്. 

ഈ പരിക്കുകൾ മനുഷ്യരുടേയും മൃ​ഗങ്ങളുടേയും പക്ഷികളുടേയും മരണത്തിലേക്ക് വരെ നയിച്ചിട്ടുണ്ട്. അതിനാൽ, മനുഷ്യരേയും മൃ​ഗങ്ങളേയും ഇത്തരം പരിക്കുകളിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക്കിലോ, സിന്തറ്റിക്കിലോ നിർമ്മിക്കുന്ന മാഞ്ച എന്ന് അറിയപ്പെടുന്ന ഈ നൂൽ നിരോധിക്കുന്നു എന്നും അറിയിപ്പിൽ പറയുന്നു. 

പട്ടം പറത്തൽ മത്സരത്തിനും മറ്റും ശേഷം ഈ നൂലുകൾ ഭൂമിയിൽ വലിച്ചെറിയപ്പെടുന്നു. അതിൽ അനേകം കാലം നിലനിൽക്കുന്ന പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. അത് പ്രകൃതിയിൽ കിടന്ന് ജീർണ്ണിക്കുന്ന തരത്തിലുള്ളതല്ല. അതും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിവിധ ജലാശയങ്ങളിലും ഡ്രൈനേജ് പോലെയുള്ളവയിലും ഈ പ്ലാസ്റ്റിക് ചെന്നു വീഴുന്നു.

- Advertisement -

അതുപോലെ കന്നുകാലികളടക്കമുള്ള ജീവജാലങ്ങൾ മണ്ണിൽ വീണുകിടക്കുന്ന ഈ നൂലുകളോ അതടങ്ങിയ ഭക്ഷണമോ കഴിക്കുന്നു എന്നും നൂലിന്റെ പാരിസ്ഥിതികാഘാതം ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രസ്താവനയിൽ സുപ്രിയ സാഹു വ്യക്തമാക്കുന്നു. 

- Advertisement -

വർഷം തോറും നിരവധിക്കണക്കിന് മരണങ്ങൾക്കും പരിക്കുകൾക്കും ഈ നൂൽ കാരണമുണ്ടാകാറുണ്ട്. പട്ടം പറത്തൽ മത്സരത്തിന്റെ ഭാ​ഗമായി ഉപയോ​ഗിക്കുന്ന നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരടക്കം മരിച്ച സംഭവവും ഉണ്ട്. മിക്ക സ്ഥലങ്ങളും ഈ നൂൽ നിരോധിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week