ന്യൂഡല്‍ഹി : ഇന്ത്യയില്‍ ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകളുടെ നിരോധനം എപ്പോള്‍ മുതലാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രാലയം.പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിലവില്‍ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്റ്റോര്‍.ആപ് സ്റ്റോറിലെ ആപ്പുകളിന്മേല്‍ തീരുമാനമെടുക്കുന്നത് ആപ്പിളും.
ഇന്ത്യയില്‍ 59 ആപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കാനാണു തീരുമാനമെന്നും ഐടി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിരോധിക്കപ്പെട്ട ആപ്പുകളില്‍ പലതും നിലവില്‍ ഒട്ടേറെ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരോധനം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നും എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്നും കേന്ദ്ര ഐടി മന്ത്രാലയം രാത്രി വൈകിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം 59 ആപ്പുകളും ബ്ലോക്ക് ചെയ്യണമെന്ന് വിവിധ ഫോണ്‍ കമ്പനികള്‍ക്ക് കത്തു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവഴിയും നിലവിലെ ഫോണുകളില്‍ നിരോധനം എങ്ങനെ സാധ്യമാകുമെന്നത് അവ്യക്തമാണ്.
ആപ് സ്റ്റോറുകളില്‍നിന്ന് ഇവ നീക്കം ചെയ്യുമോയെന്നും അറിയേണ്ടതുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും. എന്നാല്‍ ഇവ രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായ വിവരം ഐടി മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. 20 കോടിയോളം പേരാണ് ടിക്ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.