ചൈനീസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി ഇന്ത്യ

59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടിക്ക്‌ടോക്ക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള ആപ്പുകള്‍ക്കാണ് സ്ഥിരം നിരോധനം. ഷോപ്പിംഗ് ആപ്പായ ക്ലബ് ഫാക്ടറി, എംഐ വിഡിയോ കോള്‍, ബിഗോ ലൈവ് തുടങ്ങിയവയുടെയും വിലക്ക് സ്ഥിരമാക്കി. നേരത്തെ എര്‍പ്പെടുത്തിയ താത്കാലിക വിലക്കാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയത്.

താത്കാലിക വിലക്ക് എര്‍പ്പെടുത്തിയ മറ്റ് ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് വരും. കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാന വാരമാണ് ഇന്ത്യ ടിക്ക്‌ടോക്ക്, യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകള്‍ നിരോധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News