23.8 C
Kottayam
Wednesday, November 27, 2024

ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം

Must read

തിരുവനന്തപുരം: ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ തീരുമാനം. വനിത സ്ഥാനാര്‍ത്ഥി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പരിഗണിച്ചാണ് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം പ്രകാശ് ബാബു റിപ്പോര്‍ട്ട് ചെയ്തു.

ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം സിപിഐ ജില്ലാ നേതൃയോഗങ്ങളിലാണ് കൈക്കൊണ്ടത്. ജയസാധ്യത പരിഗണിച്ച് എ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വനിത സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. സ്ഥാനാര്‍ത്ഥിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ചടയമംഗലം, പറവൂര്‍, ഹരിപ്പാട്, നാട്ടിക എന്നിവ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ സി.പി.ഐ പ്രഖ്യാപിച്ചിരുന്നു. ജി.എസ്. ജയലാല്‍(ചാത്തന്നൂര്‍), വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), പി.എസ്. സുപാല്‍ (പുനലൂര്‍), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), ജി.ആര്‍.അനില്‍ (നെടുമങ്ങാട്), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ടൈസന്‍ മാസ്റ്റര്‍(കയ്പമംഗലം), ഗീത ഗോപി (നാട്ടിക) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. നെടുമങ്ങാട് നിന്നു മത്സരിക്കുന്ന ജി.ആര്‍. അനില്‍ മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയിലെ പുതുമുഖം.

അതേസമയം സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. 85 പേരില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു മത്സരിക്കും.

അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎല്‍എമാരും ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. തുടര്‍ഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ വിജയരാഘവന്‍ പറയുന്നു. തുടര്‍ഭരണം വരാതിരിക്കാന്‍, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് എ വിജയരാഘവന്‍ ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയും അമിത് ഷായും പരസ്പരം വിമര്‍ശിക്കുന്നില്ല. വര്‍ഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തില്‍ സിപിഎം മാത്രമാണ്. നുണപ്രചാരണത്തിലൂടെ തുടര്‍ഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും എ വിജയരാഘവന്‍ പറയുന്നു.

നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും പുതുതായി വന്ന കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മികച്ച രീതിയില്‍ സഹകരിച്ച് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. അവര്‍ക്ക് കൂടി സീറ്റ് കൊടുക്കേണ്ടി വരും. അതിനാല്‍ മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പടെ ഏഴ് സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്കായി സിപിഎം വിട്ടു നല്‍കി. പൊതുവില്‍ സീറ്റ് വിഭജനം നല്ല രീതിയിലാണ് എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

പട്ടിക ഇങ്ങനെ:

തിരുവനന്തപുരം ജില്ല
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് വി.കെ.പ്രശാന്ത്
കാട്ടാക്കട ഐ.ബി.സതീഷ്
നേമം വി.ശിവന്‍കുട്ടി
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല വി. ജോയ്
വാമനപുരം ഡി.കെ.മുരളി
ആറ്റിങ്ങല്‍ ഒ.എസ്.അംബിക
അരുവിക്കര ജി സ്റ്റീഫന്‍

…….
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം എം നൗഷാദ്
ചവറ ഡോ.സുജിത്ത് വിജയന്‍ (സ്വ)
കുണ്ടറ ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എന്‍.ബാലഗോപാല്‍
……
പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോര്‍ജ്
കോന്നി കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്
………
ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ ദലീമ ജോജോ
മാവേലിക്കര എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
…………
കോട്ടയം ജില്ല
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍
……
എറണാകുളം ജില്ല
കൊച്ചി കെ.ജെ. മാക്‌സി
വൈപ്പിന്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ എം.സ്വരാജ്
കളമശേരി പി രാജീവ്
കോതമംഗലം ആന്റണി ജോണ്‍
കുന്നത്ത്‌നാട് പി.വി.ശ്രീനിജന്‍
ആലുവ ഷെല്‍ന നിഷാദ് അലി
എറണാകുളം- ഷാജി ജോര്‍ജ് (സ്വ)
………
ഇടുക്കി
ഉടുമ്പന്‍ചോല എം.എം.മണി
ദേവികുളം- തീരുമാനമായില്ല
…………
തൃശൂര്‍
ഇരിങ്ങാലക്കുട ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ മുരളി പെരുനെല്ലി
ചേലക്കര കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ അക്ബര്‍
പുതുക്കാട് കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം എ.സി.മൊയ്തീന്‍
…………
പാലക്കാട് ജില്ല
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു
…….
വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍

…..
മലപ്പുറം ജില്ല
തവനൂര്‍ കെ.ടി.ജലീല്‍ (സ്വ)
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍ (സ്വ), തിരൂര്‍ ഗഫൂര്‍ പി ലില്ലീസ്,
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി (സ്വ)
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂര്‍- പി.മിഥുന
……
കോഴിക്കോട് ജില്ല
പേരാമ്പ്ര ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി ലിന്റോ ജോസഫ്
കൊടുവള്ളി കാരാട്ട് റസാഖ് (സ്വ)
കുന്ദമംഗലം- പിടിഎ റഹീം (സ്വ)
കൊയിലാണ്ടി കാനത്തില്‍ ജമീല
………
കണ്ണൂര്‍ ജില്ല
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍
……….
കാസര്‍കോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആര്‍ ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല’; ഭീഷണിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത...

സംവിധായകൻ അശ്വനി ദിറിന്റെ മകൻ കാറപകടത്തിൽ മരിച്ചു, സുഹൃത്ത് അറസ്റ്റിൽ

മുംബൈ: സണ്‍ ഓഫ് സർദാർ സംവിധായകന്‍ അശ്വനി ദിറിന്റെ മകന്‍ ജലജ് ദിര്‍(18) കാറപകടത്തില്‍ മരിച്ചു. നവംബര്‍ 23ന് വില്‍ പാര്‍ലേയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ഡ്രൈവിന് പോയ...

വീട്ടിൽ വൈകിയെത്തി, ചോദ്യം ചെയ്ത അമ്മാവന്റെ കൈയ്യും കാലും തല്ലിയൊടിച്ച് യുവാവ്, അറസ്റ്റ്

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ യുവാവ് അറസ്റ്റില്‍. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബിന്‍ ലാലു എന്ന ജിംബ്രൂട്ടന്‍ ആണ് മാവൂര്‍ പൊലീസിന്റെ...

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിര്‍ദേശം...

വളപ്പട്ടണത്ത് നിന്ന് ഒരു കോടിയും 300 പവനും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി; കേസിൽ നിർണായക തെളിവുകള്‍

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും...

Popular this week