കാബുൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ അംഗീകരിച്ച് ചൈന. താലിബാനുമായി സൗഹൃദത്തിനും സഹകരണത്തിനും തയാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുൻയിംഗ് മാധ്യമങ്ങളെ അറിയിച്ചു. താലിബാൻ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന.
ചൈനയുമായി നല്ല ബന്ധം വളർത്തിയെടുക്കാമെന്ന പ്രതീക്ഷ താലിബാൻ ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാൻ ജനതയ്ക്ക് അവരുടെ വിധി സ്വതന്ത്രമായി നിർണയിക്കാനുള്ള അവകാശത്തെ ചൈന ബഹുമാനിക്കുന്നു. അഫ്ഗാനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം വളർത്താൻ തയാറാണെന്നും ചൈനീസ് വക്താവ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News