കോണ്‍ഗ്രസ് വിട്ട സുഷ്മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊൽക്കത്ത: കോൺഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ സുഷ്മിതാ ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ തൃണമൂൽ നേതാക്കളായ അഭിഷേക് ബാനർജിയുടേയും ഡെറിക് ഒബ്രിയന്റേയും സാന്നിധ്യത്തിലാണ് സുഷ്മിത പാർട്ടി അംഗത്വം സ്വീകരിച്ചത്.

മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായി തുടരവെ ഇന്ന് രാവിലെയാണ് മുൻ അസം എംപികൂടിയായ സുഷ്മിത ദേവ് കോൺഗ്രസ് വിട്ടത്. കോൺഗ്രസിന്റെ ദേശീയ വക്താവും കൂടിയായിരുന്നു സുഷ്മിത.

പൊതുസേവന ജീവിതത്തിലെ പുതിയ അധ്യായനത്തിന് തുടക്കമിടുകയാണെന്ന് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സുഷ്മിത വ്യക്തമാക്കിയിരുന്നു.

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാനുള്ള തൃണമൂലിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് സുഷ്മിതയെ പാർട്ടിയിലെത്തിച്ചത്. ആക്ടിവിസ്റ്റും മനുഷ്യവകാശ പ്രവർത്തകനുമായ സകേത് ഗോഖലെ കഴിഞ്ഞ ദിവസം തൃണമൂലിൽ ചേർന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News