വെസ്റ്റ് എളേരി: കയ്യൂർ ചീമേനി പഞ്ചായത്തിലെ പോത്താംകണ്ടം അരിയിട്ടപാറയിൽ സർക്കാരിൻ്റെ കാർമ്മികത്വത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട മാലിന്യ പ്ലാൻ്റിന് എതിരെയുള്ള ജനരോഷം ശക്തമാവുകയാണ്.
ജനങ്ങൾ അധിവസിക്കുന്നതും പ്രകൃതി മനോഹരവുമായ ഒരു പ്രദേശത്തെ തീരാ ദുരിതത്തിലേക്ക് തള്ളി വിടാനുള്ള സർക്കാറിന്റെ ഈ ജനദ്രോഹ പദ്ധതിക്കെതിരെ പ്രദേശവാസികൾക്കിടയിലും സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിലും എതിർപ്പ് രൂക്ഷമാവുകയാണ്.
എൻഡോസൾഫാൻ ദുരിതം മൂലം ഒരായുസ്സിന്റെ കണ്ണീർ വാർത്ത് കൊണ്ടിരിക്കുന്ന പ്രദേശവാസികൾക്ക് വീണ്ടും ദുരന്തം സമ്മാനിക്കാനുള്ള ഇടതുപക്ഷ സർക്കാരിൻ്റെ നീക്കം എന്ത് വിലകൊടുത്തും തടയും എന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്. നിർദിഷ്ട പദ്ധതിക്കെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ജനകീയ പ്രതിരോധത്തിന് ഒരുങ്ങുകയാണ് നാട്ടിലെ രാഷ്ട്രീയ സാമൂഹിക സംഘടനകൾ.
അതിൻറെ ഭാഗമായി നാളെ വൈകിട്ട് നാലുമണിക്ക് ചാനടുക്കത്ത് ജനകീയ പ്രതിരോധ സമര സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടക്കുകയാണ്. അനിൽ അക്കരെ എംഎൽഎ എജിസി ബഷീർ കരിമ്പിൽ കൃഷ്ണൻ ടി കെ സുധാകരൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും