FeaturedNews

4 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം, ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റ് വേണം; വിജ്ഞാപനം ഇറങ്ങി

ന്യൂഡല്‍ഹി: ഒമ്പത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം. നാല് വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴുള്ള പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി ചുരുക്കുകയും ചെയ്തു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇത് സംബംന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. കുട്ടിയെ ഓവര്‍കോട്ടുപോലുള്ള രക്ഷാകവചം ധരിപ്പിച്ച ശേഷം അതിന്റെ ബെല്‍റ്റ് ഡ്രൈവറുടെ ദേഹവുമായി ബന്ധിപ്പിക്കണം. വണ്ടി ഓടിക്കുന്ന ആളുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബെല്‍റ്റിന് ബിഐഎസ് നിലവാരം നിര്‍ബന്ധമാണ്. ഇത് വാട്ടര്‍ പ്രൂഫും പെട്ടെന്ന് കേട് വരാന്‍ പാടില്ലാത്തതുമാവണം. നൈലോണ്‍ കുഷ്യന്‍ വേണം. പിന്നിലിരിക്കുന്ന കുട്ടിക്ക് ബിഐഎസ് നിലവാരമുള്ള ഹെര്‍മറ്റും നിര്‍ബന്ധമാണ്.

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ ഹെല്‍മറ്റും ബെല്‍മറ്റും നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ 2023 ഫെബ്രുവരി 15 മുതലാണ് നടപ്പിലാകുക. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തി. 2021 ഒക്ടോബര്‍ 25ന് ഇതിന്റെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുവഴി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോള്‍ അന്തിമ ഉത്തരവിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button