നോട്ട് എഴുതുന്നതിനൊപ്പം പുഷ്പയിലെ ‘ശ്രീവല്ലി’ പാടി കുട്ടികളും ടീച്ചറും; സോഷ്യല്‍ മീഡിയയില്‍ കയ്യടി

മഞ്ചേരി: അതും ക്ലാസ് മുറിയില്‍ ഇരുന്ന് പുഷ്പയിലെ ശ്രീവല്ലി പാടി തകര്‍ത്ത് ടീച്ചറും കുട്ടികളും. തുറക്കല്‍ എച്ച്എം എസ് എയുപി സ്‌കൂളില്‍ നോട്ട് എഴുത്തും പാട്ട് പാടലും തകൃതി. ക്ലാസില്‍ നോട്ട് എഴുതുന്നതിനിടെ കുട്ടികള്‍ ‘ശ്രീവല്ലി’ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.

സുമയ്യ എന്ന അധ്യാപികയാണ് കുട്ടികള്‍ നോട്ട് എഴുതുന്നതിനൊപ്പം പാട്ട് പാടുന്നതിന്റേയും വീഡിയോ എടുത്തിരിക്കുന്നത്. കുട്ടികള്‍ ക്ലാസ് മുറിയില്‍ ഇരുന്ന് സിനിമാ ഗാനം ആലപിക്കാനുണ്ടായ സാഹചര്യവും അധ്യാപിക വിശദീകരിക്കുന്നു. സോഷ്യല്‍ ഹൈജീനും പേഴ്‌സണല്‍ ഹൈജീനും എന്താണെന്ന് വ്യക്തത വരുത്തുന്നതിന് ഇടയിലാണ് മിന്‍ഹാല് ഒരു മൂലക്കിരുന്നു ‘ശ്രീവല്ലി’ മൂളാന്‍ തുടങ്ങിയത്.

‘ബോര്‍ഡില്‍ നോക്കി അത് എഴുതിയെടുക്കെടാ കുട്ടാ’ എന്ന് ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ടീച്ചറേ.. കലാവാസനയുള്ള കുട്ടികളെ തളര്‍ത്തല്ലി’ എന്ന് യൂനസും അഫ്രയും കോറസ് പാടിയപ്പോള്‍ ഒന്നും നോക്കിയില്ല. ‘ടീച്ചര്‍ക്കേതായാലും പാടാന്‍ കഴിയില്ല.. നിങ്ങള്‍ ഉറക്കെ പാടിക്കോളീ.. പുസ്തകത്തില്‍ ഒരു വരി തെറ്റിയെഴുതാന്‍ പാടില്ല ട്ടോ’ എന്ന് പറഞ്ഞു.

അങ്ങനെ പാടിയതാണീ ശ്രീവല്ലി. ക്ലാസിലിരുന്ന ശ്രീവല്ലി പാടിയ കുട്ടികളേയും അതിന് അനുവദിച്ച ടീച്ചറെയും സ്‌കൂളിനെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News