KeralaNews

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു,കൊച്ചിയില്‍ അഡ്മിന്‍മാര്‍ അറസ്റ്റില്‍ ,കൂടുതല്‍ ഗ്രൂപ്പുകള്‍ നീരീക്ഷണത്തില്‍

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റുകള്‍ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായത്.

ഗ്രൂപ്പില്‍ വിഡിയോ പോസ്റ്റ് ചെയ്ത തൃശൂര്‍ ദേശമംഗലം കൂട്ടുപാത, സുരേഷ് നിവാസില്‍ എന്‍കെ സുരേഷ് (55), ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പിബി മാനുവല്‍ (കിരണ്‍, 23 വയസ്) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പോണ്‍ വീഡിയോകളുള്ള നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ ഫ്രണ്ട്‌സ് എന്ന പേരില്‍ ഒന്നര വര്‍ഷം മുന്‍പ് മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്. ഇരുവര്‍ക്കും പുറമേ ഗ്രൂപ്പിലുള്ള മറ്റ് അഡ്മിന്‍ മാരെയും അംഗങ്ങളെയും പോലീസ് അന്വേഷിച്ച് വരുകയാണ്.

സമാന രീതിയില്‍ പോണ്‍ വിഡിയോസ് പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിച്ച് വരികയാണ്. സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തുമുള്ള നിരവധിപേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്. സമൂഹത്തില്‍ മാന്യരായ പലരും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പോലീസിനെ വിവരം ലഭിച്ചിട്ടുണ്ട്. പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റില്‍ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഈ ഗ്രൂപ്പിലെ അംഗങ്ങളില്‍ പലരും നേരിട്ട് പരിചയമുള്ള വരോ, നേരിട്ട് കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ കൊച്ചി സൈബര്‍ ഡോമിനേയും, കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ ഊര്‍ജിത അന്വേഷ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button