ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് അടിയറവ് വച്ചെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ചൈനയുടെ സ്ഥലത്ത് ഇന്ത്യന്‍ സൈനികര്‍ എങ്ങനെ കൊല്ലപ്പെട്ടെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ ഭൂമി ചൈന കൈയേറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവനയോടാണ് രാഹുലിന്റെ രൂക്ഷ പ്രതികരണം.
അതിര്‍ത്തിയില്‍ ഒറ്റ ഇന്ത്യന്‍ പോസ്റ്റ് പോലും പിടിക്കാന്‍ ചൈനയ്ക്കു കഴിഞ്ഞിട്ടില്ലെന്നും അതിര്‍ത്തിയിലെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കുമെന്നും സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News