തിരുവല്ല: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നീതു അറസ്റ്റിലായ വിവരം കുടുംബം അറിഞ്ഞത് ടി.വിയിലൂടെ. നീതുവിന്റെ പുതിയമുഖം കണ്ട് അമ്പരന്നിരിക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ രണ്ടാം വാര്‍ഡില്‍ പന്തിരുപറ നിര്‍മ്മാല്യം വീട്ടില്‍ രാജേന്ദ്രന്‍ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ് നീതുവിന്റേത്.
കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങള്‍ ടെലിവിഷനില്‍ കാണിച്ചപ്പോള്‍ പ്രതി ആരെന്ന് അറിയാനായി വാര്‍ത്ത ശ്രദ്ധിച്ച ഭര്‍തൃകുടുംബം കണ്ടത്, അറസ്റ്റിലായ മരുമകളെയാണ്. നീതുവിന്റെ അമ്മയും ടി.വിയിലൂടെയാണ് സംഭവമറിഞ്ഞത്. നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണില്‍ വിളിച്ച് സംഭവം അറിയിച്ചത്. ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സുധി നാട്ടിലേക്ക് വരാന്‍ ശ്രമിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
തിരുവല്ല കുറ്റൂര്‍ പള്ളാടത്തില്‍ സുധിഭവനില്‍ സുധിയുമായി 11 വര്‍ഷം മുമ്പായിരുന്നു വിവാഹം. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങള്‍ വിവാഹസമയത്ത് വീട്ടുകാര്‍ നല്‍കിയിരുന്നു. ഖത്തറില്‍ ഓയില്‍ റിഗിലെ ഉദ്യോഗസ്ഥനാണ് സുധി. അഞ്ചുവര്‍ഷം മുമ്പാണ് നീതു ഇവന്റ് മാനേജ്മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഭര്‍ത്താവിന് കപ്പലിലാണ് ജോലിയെന്നായിരുന്നു നീതു അടുത്ത ഫ്ളാറ്റിലുള്ളവരോട് പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്‌ളാസെടുക്കുന്ന വിഭാഗത്തിലാണ് തന്റെ ജോലിയെന്നായിരുന്നു നീതുവും അവകാശപ്പെട്ടിരുന്നത്. തുടര്‍ച്ചയായി ഇവിടെ രാത്രി പാട്ടും ഡാന്‍സും ബഹളവുമൊക്കെയായപ്പോള്‍ മറ്റ് ഫ്ളാറ്റിലുള്ളവര്‍ പരാതിപ്പെട്ടു. ഇതോടെ, നീതു ഈ ഫ്ലാറ്റ് ഒഴിഞ്ഞു.
ശേഷം 2020 ല്‍ കളമശ്ശേരിയില്‍ ഒരു വീടെടുത്തു. ഭര്‍ത്താവ് വിദേശത്ത് ആണെന്ന് സമീപവാസികളോട് പറഞ്ഞു. സഹോദരനാണെന്ന് പറഞ്ഞ് കാമുകനായ ഇബ്രാഹിമിനെ ഇവിടെ താമസിപ്പിച്ചു. ലഹരി ഉപയോ?ഗിച്ച ശേഷം ക്രൂരമായി നീതു രാജിനെ മര്‍ദ്ദിക്കുന്ന ആളായിരുന്നു കാമുകന്‍ ഇബ്രാഹിം ബാദുഷ. ഈ മര്‍ദ്ദനവും ക്രൂരതയുമെല്ലാം ഇഷ്ടപ്പെട്ട് തന്നെയാണ് നീതു കാമുകനൊപ്പം താമസിക്കാന്‍ തീരുമാനിച്ചത്. ഡിസംബറില്‍ സുധി അവധിക്ക് നാട്ടിലെത്തിയിരുന്നു. ഈസമയം നീതുവും മകനും കുറ്റൂരിലെ ഭര്‍ത്തൃവീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്.