25.9 C
Kottayam
Wednesday, May 22, 2024

കുട്ടി കർഷകയുടെ മുഴുവൻ വിളവും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്, ഷിഫ ഫാത്തിമയുടെ അധ്വാനം ദുരിതബാധിതർക്കായി

Must read

കായംകുളം: പേമാരിയിൽ കൃഷി നശിച്ച രാജക്കാട്ടെ കർഷകൻ അശോകന്റെ മാത്രമല്ല കായംകുളത്തെ കുരുന്നു  കർഷകയുടെ വിളവും ഇത്തവണ ദുരിതാശ്വാസ ക്യാമ്പിലേക്ക്. ഐക്യ ജംഗ്ഷന്‍ മേനാന്തറ വീട്ടില്‍ ഷൈജുവിന്‍റെ മകള്‍ ഷിഫ ഫാത്തിമയാണ് തന്‍റെ കൃഷി ഇടത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ കായംകുളം നടക്കാവ് എല്‍പി സി ലെ ദുരിതാശ്വക്യാമ്പില്‍ നല്‍കിയത്. പിതാവിന്‍റെയും ഷിഫയുടേയും കൃഷി ഇടങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി വിളവ് എടുക്കുന്ന പച്ചകറികള്‍ ഹരിപ്പാട് ഗാന്ധിഭവനിലെ അമ്മമാര്‍ക്കാണ് നല്‍കി വരുന്നത്.

ഇപ്രാവശ്യം വിളവ് എടുത്തപ്പോള്‍ കുഞ്ഞ് മനസിന് തോന്നിയതാണ് പ്രളയത്തില്‍ വിഷമിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അവ നല്‍കാമെന്ന്. വീട്ടുകാരോട് ഈ കാര്യം അറിയിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയിരുന്നു. പഴം, പച്ചമുളക്, കോവക്ക, വെണ്ടക്ക, വഴുതനങ്ങ, പപ്പായ, പാവക്ക, പയര്‍ എന്നിവയാണ് കുട്ടി കര്‍ഷക നല്‍കിയത്. 2018 ലെ കൃഷിഭവനിലെ കുട്ടി കര്‍ഷകക്കുള്ള അവാര്‍ഡും ഞാവക്കാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഷിഫ ഫാത്തിമക്കായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week