തിരുവനന്തപുരം: കളമശേരി മെഡിക്കല്‍ കോളേജിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞത് ശരിയല്ലെന്ന് ഇതിനോടകം വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ആരോപണങ്ങര്‍ വസ്തുതാപരമല്ലെന്ന് അവിടെയുള്ളവര്‍ തന്നെ കൃത്യമായ തെളിവുകളോടെ പറയുന്നുണ്ട്.പറഞ്ഞ കാര്യം വസ്തുതയല്ലെനന്ന് ബോധ്യമായിട്ടുണ്ടെങ്കിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ സന്നദ്ധരാകുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കളമശ്ശേരി മെഡിക്കൽ കോളജ് കൊവിഡ് ഐസിയുവിൽ ജീവനക്കാരുടെ അനാസ്‌ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തിൽ മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
മെഡിക്കൽ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കടുത്തുരുത്തിയിലെ വീട്ടിൽ എത്തി ഇവരുടെ മൊഴിയെടുത്തത്. ഹാരിസിന്‍റെ
ബന്ധു അൻവറിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ്
റിപ്പോർട്ട് സമർപ്പിക്കുക. ഹാരിസിനെ കൂടാതെ, ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിലും പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചേക്കും.