KeralaNews

‘പബ്ബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മ’; ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ പബ്ബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മയാണെന്നും ഐ.ടി കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ ഇങ്ങനെയുള്ള സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

കൊവിഡിനെ തുടര്‍ന്ന് അടച്ച് പൂട്ടിയതോടെയാണ് തുടര്‍ നടപടികള്‍ ഇല്ലാതായതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കൂട്ടിച്ചേര്‍ത്തു. ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം കൊവിഡ് തീരുന്ന മുറയ്ക്ക് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേസമയം, ഐ.ടി സ്ഥാപനങ്ങളിലെ പിരിച്ചുവിടലുകളില്‍ ലേബര്‍ ഓഫീസുകളില്‍ പരാതിപ്പെടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഐ.ടി പാര്‍ക്കുകള്‍ക്കും പ്രത്യേക സി.ഇ.ഒമാര്‍ പരിഗണനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button